Times Kerala

കുസാറ്റ് കാമ്പസിലെ മഹാഗണി മരം അനധികൃതമായി മുറിച്ചതിനെതിരെ പ്രതിഷേധം

 
66

കുസാറ്റ് കാമ്പസിലെ മഹാഗണി മരം അനധികൃതമായി മുറിച്ചതിനെതിരെ പ്രതിഷേധം. കാറ്റിൽ വീണ വേരു ദ്രവിച്ച മക്കരങ്ങാ മരത്തിന്റെ മറവിൽ ശക്തമായി നിന്നിരുന്ന മഹാഗണി മരമാണ് ഇന്നലെ രാവിലെ വെട്ടിയത്. രണ്ടാമത്തെ മരം മുറിക്കാനുള്ള ശ്രമം തടഞ്ഞതായി കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ.സി.എം.ജോയ്, സെക്രട്ടറി എൽ.വിശ്വനാഥൻ എന്നിവർ പറഞ്ഞു.

ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങൾ മുറിക്കാൻ അനുമതി നൽകേണ്ട കമ്മിറ്റിയുടെ അംഗീകാരമില്ലാതെയാണ് മരം മുറിച്ചതെന്നും മരം മുറിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കെ.എഫ്.ആർ.ഐ മുൻ രജിസ്ട്രാറും മുൻ ജില്ലാ ട്രീ കമ്മിറ്റി അംഗവുമായ ഡോ.സി.എം.ജോയ് ഫോറസ്റ്റ് കൺസർവേഷൻ ഓഫീസിനും കുസാറ്റ് അധികൃതർക്കും പരാതി നൽകി. മരം മുറിക്കുന്നതിനും 10 മഹാഗണി മരങ്ങൾ നടുന്നതിനും സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ചരിഞ്ഞ മരം മാത്രമാണ് മുറിച്ചതെന്ന് കുസാറ്റിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

Related Topics

Share this story