Times Kerala

സംസ്ഥാനത്തെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഗു​ണം ക​ണ്ടു: മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

 
ജനതാദൾ എസ് – ലോക്‌ താന്ത്രിക് ജനതാദൾ പാർട്ടികൾ തമ്മിലുള്ള ലയനം ഉടനെന്ന് കെ കൃഷ്ണൻകുട്ടി

പാ​ല​ക്കാ​ട്: വൈ​ദ്യു​തി ക​രു​ത​ലോ​ടെ മാത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം ജ​നം ഏ​റ്റെ​ടു​ത്തതായി മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി. ക​ഴി​ഞ്ഞ ദി​വ​സം പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ കുറവ് വന്നത് ഇ​തി​നു തെ​ളി​വാ​ണെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വ്യക്തമാക്കി​. മാ​ക്സി​മം ഡി​മാ​ൻ​ഡ് 5,676 മെ​ഗാ​വാ​ട്ടാ​യി കു​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ച ഉ​പ​ഭോ​ഗ​ത്തേ​ക്കാ​ൾ കുറവ് വന്നു.

സ്വ​ന്തം നി​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ഊ​ർ​ജ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. എ​ന്‍റെ സ്വ​ന്തം വീ​ട്ടി​ലും ഓ​ഫീ​സി​ലും വ​ലി​യ തോ​തി​ൽ വൈ​ദ്യു​തി​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ കു​റ​വു വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ മ​ന്ത്രിഎഴുതി.

Related Topics

Share this story