Times Kerala

 തപാല്‍ അദാലത്ത് 26 ന്

 
court
 തപാല്‍ സേവനങ്ങളെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായുള്ള  തപാല്‍ അദാലത്ത് ജൂണ്‍ 26 ന്  പയ്യാമ്പലത്തുള്ള കണ്ണൂര്‍ ഡിവിഷന്‍  പോസ്റ്റ് ഓഫീസസ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ വൈകിട്ട് മൂന്ന് മണിക്ക് നടക്കും. അദാലത്തില്‍ തപാലുകള്‍, സ്പീഡ് പോസ്റ്റ് സര്‍വ്വീസുകള്‍, പാഴ്‌സല്‍ കൗണ്ടര്‍ സര്‍വ്വീസുകള്‍, സേവിങ്‌സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ എന്നിവയുമായിബന്ധപ്പെട്ട എല്ലാത്തരം പരാതികളും പരിഗണിക്കും. പരാതികള്‍ ജൂണ്‍ 19 നകം കിട്ടത്തക്കവിധം കവറിന് പുറത്ത് ഡാക് അദാലത്ത്  എന്നെഴുതി സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ - 670001 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0497- 2708125, 2700841, 2701425.

Related Topics

Share this story