Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaV കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശനത്തിന് പോലീസ് സംരക്ഷണം നൽകണം: നിർണ്ണായക ഉത്തരവുമായി...

V കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശനത്തിന് പോലീസ് സംരക്ഷണം നൽകണം: നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി | V Kunhikrishnan

കൊച്ചി: വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കുഞ്ഞികൃഷ്ണന്റെ ആശങ്ക കണക്കിലെടുത്താണ് ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവ് പുറപ്പെടുവിച്ചത്.(Police protection should be provided for V Kunhikrishnan’s book release, says High Court)

ഹർജിയിൽ എതിർ കക്ഷികളായ സിപിഐഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ടി.ഐ. മധുസൂദനൻ എം.എൽ.എ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിൽ സിപിഐഎം പ്രവർത്തകർ പ്രകടനം നടത്തുകയും പടക്കം പൊട്ടിച്ച് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

കുഞ്ഞികൃഷ്ണനെ അനുകൂലിച്ച വ്യക്തിയുടെ ബൈക്ക് കത്തിച്ച സംഭവവും പയ്യന്നൂരിലുണ്ടായ അക്രമ രാഷ്ട്രീയ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. പുസ്തകപ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടത്. പയ്യന്നൂരിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചടങ്ങ് തടസ്സപ്പെടുമെന്ന് ആശങ്കയുണ്ട്. ഇതിനകം തന്നെ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട് എന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala