HomeKerala Assembly Election 2026'ഉയർന്ന ജനാധിപത്യ ബോധത്തിന്റെ തെളിവ്'; വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി...

‘ഉയർന്ന ജനാധിപത്യ ബോധത്തിന്റെ തെളിവ്’; വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി | CM Pinarayi Vijayan Facebook Post Election

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായവർക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan Facebook Post Election). കടുത്ത വേനൽച്ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് ബൂത്തുകളിലെത്തിയ ജനങ്ങൾ കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധമാണ് പ്രകടിപ്പിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും മുഖ്യമന്ത്രി രേഖപ്പെടുത്തി. നാടിനോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ ജനപങ്കാളിത്തമെന്ന് അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ പ്രചാരണ കാലയളവിനുള്ളിലും ചൂട് അവഗണിച്ച് ആവേശത്തോടെ പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

സംസ്ഥാനത്ത് എവിടെയും വലിയ അനിഷ്ട സംഭവങ്ങളില്ലാതെ വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ, പോലീസ്, കേന്ദ്രസേന, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനത്തെ മുഖ്യമന്ത്രി പ്രകീർത്തിച്ചു.

“നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം” എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

അതേസമയം , വോട്ടെടുപ്പ് പൂർത്തിയായതോടെ ഇനി മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിനായുള്ള കാത്തിരിപ്പിലാണ് മുന്നണികളും ജനങ്ങളും.

Story Summary:
Following the conclusion of the 2026 Kerala Assembly election polling, Chief Minister Pinarayi Vijayan extended his gratitude to the voters and officials. In a Facebook post, he highlighted that the high voter turnout despite the scorching heat is a testament to Kerala’s strong democratic values. He also commended political workers, election officials, and security forces for ensuring a peaceful polling process across the state.

WhatsApp Channel Banner

Latest updates

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

കോഴിക്കോട് എട്ടാമത് ‘മീം’ കവിയരങ്ങ്: കവിതകൾ ക്ഷണിച്ചു; മികച്ച...

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെ പ്രമേയമാക്കി സംഘടിപ്പിക്കുന്ന എട്ടാമത് 'മീം' കവിയരങ്ങിലേക്ക് കവിതകൾ ക്ഷണിച്ചു (Meem kavirangu). മൗലികവും മുൻപ് പ്രസിദ്ധീകരിക്കാത്തതുമായ വിവർത്തനമല്ലാത്ത കവിതകളാണ് മത്സരത്തിനായി അയക്കേണ്ടത്. തിഞ്ഞെടുക്കപ്പെടുന്ന മികച്ച കവിതയ്ക്ക് പതിനായിരം രൂപയും...

വോൾട്ടാസ് പുതിയ ആധുനിക വാട്ടർ ഹീറ്റർ ശ്രേണി വിപണിയിലിറക്കി;...

കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡായ വോൾട്ടാസ് (Voltas water heater) ഉയർന്ന സുരക്ഷയും മികച്ച വൈദ്യുതി ലാഭവും ഉറപ്പുനൽകുന്ന പുതിയ വാട്ടർ ഹീറ്റർ ശ്രേണി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇൻസ്റ്റന്റ്, സ്റ്റോറേജ്...

അൽഖോബാർ നവയുഗം കേന്ദ്രകമ്മിറ്റി അംഗം സുരേന്ദ്രന് യാത്രയയപ്പ് നൽകി...

അൽഖോബാർ: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം (Al khobar navayugam) സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും വായനവേദി ലൈബ്രറിയനുമായ സുരേന്ദ്രന് നവയുഗം കേന്ദ്രകമ്മിറ്റിയും വായനവേദിയും ചേർന്ന് യാത്രയയപ്പ് നൽകി. അൽഖോബാറിലെ അപ്സര...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...