Times Kerala

 പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.95 % വിജയം, 77 സ്കൂളുകൾ‌ക്ക് 100 ശതമാനം; വിഎച്ച്എസ്‍ഇയിൽ 75.30%

 
 പ്ലസ് ടു പരീക്ഷയിൽ 82.95 % വിജയം, 77 സ്കൂളുകൾ‌ക്ക് 100 ശതമാനം; വിഎച്ച്എസ്‍ഇയിൽ 75.30%
 


 ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിൽ വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലങ്ങൾ പ്രഖ്യാപിച്ചത്.   82.95 ശതമാനമാണ് വിജയം. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു. 78.39 ആണ് VHSE വിജയശതമാനം. 2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ്. പരീക്ഷയെഴുതിയത്. 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 77 സ്‌കൂളുകളാണ് നൂറു ശതമാനം വിജയം കൈവരിച്ചത്.

വൈകിട്ട് 4  മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. 

ഫലം അറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക:

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

മൊബൈൽ ആപ്:SAPHALAM 2023,iExaMS - Kerala, PRD Live

Related Topics

Share this story