HomeKerala'മുഖത്ത് നോക്കാഞ്ഞതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവായി, ആശ്വാസം ആഭ്യന്തരമന്ത്രിക്ക്, സ്വന്തം പാർട്ടിക്കാരെയെങ്കിലും...

‘മുഖത്ത് നോക്കാഞ്ഞതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവായി, ആശ്വാസം ആഭ്യന്തരമന്ത്രിക്ക്, സ്വന്തം പാർട്ടിക്കാരെയെങ്കിലും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്കാകണം’: PA മുഹമ്മദ് റിയാസ് | PA Muhammad Riyas

തിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തിൽ യു.ഡി.എഫ് സർക്കാരും കെ.എസ്.യുവും തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളിൽ കടുത്ത പരിഹാസവുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിൽ നേരിട്ട് ഒരു കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമായിരുന്നെന്ന് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.(PA Muhammad Riyas Smashes Congress Over Internal Dispute)

മുഖത്തുനോക്കാൻ തയ്യാറാകാതിരുന്നതുകൊണ്ട് മാത്രമാണ് ക്രമസമാധാന പ്രശ്നം ഒഴിവായതെന്നും അതിൽ ഏറ്റവും കൂടുതൽ ആശ്വാസമുണ്ടാകുക ആഭ്യന്തര മന്ത്രിക്കാണെന്നും അദ്ദേഹം പരിഹസിച്ചു. സ്വന്തം പാർട്ടിക്കാരെയെങ്കിലും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്കാകണം എന്നും റിയാസ് കൂട്ടിച്ചേർത്തു.

പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ച കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റിനോട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അതൃപ്തി പരസ്യമാക്കിയതാണ് കോൺഗ്രസിനുള്ളിൽ ഇപ്പോൾ വലിയ പോരിനിടയാക്കിയിരിക്കുന്നത്. തെറ്റുകൾ ആരുടെ ഭാഗത്തുണ്ടായാലും ചൂണ്ടിക്കാണിക്കുമെന്ന് അലോഷ്യസ് സേവ്യർ നിലപാട് എടുത്തിരുന്നു.

Story Summary

Former Minister P.A. Muhammad Riyas took a sarcastic jibe at the ongoing internal conflict within the Congress party over Government Pleader appointments. Commenting on the friction between Chief Minister V.D. Satheesan and KSU President Aloysius Xavier, Riyas remarked that a direct meeting between the two would have caused a major law and order crisis.

WhatsApp Channel Banner

Latest updates

രജൗരിയിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം; അതിർത്തിയിൽ...

ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ നിയന്ത്രണരേഖയിൽ (LoC) പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ശക്തമായ വെടിവെപ്പ്. വെള്ളിയാഴ്ച രാത്രി നടന്ന നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന വെടിവെപ്പിൽ ആർക്കും...

ജെന്നിഫർ വിംഗറ്റ് വിവാഹിതയായോ? വിവാഹ വാർത്തകൾക്കിടെ ജെന്നിഫറിന്റെ...

പ്രമുഖ ടെലിവിഷൻ താരം ജെന്നിഫർ വിംഗറ്റ് യുകെയിൽ വെച്ച് തന്റെ ദീർഘകാല പങ്കാളിയായ വില്യം ഇഷ്മയേലിനെ വിവാഹം കഴിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെ, താരത്തിന്റെ ബ്രൈഡൽ ഗൗൺ ട്രയൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Jennifer...

KSRTC ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: ജീവനക്കാരനെ...

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഒപ്പം യാത്ര ചെയ്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച ഡിപ്പോ ജീവനക്കാരനെ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്ന് അരക്കിലോമീറ്ററോളം ഓടിച്ചിട്ട് പിടികൂടി. ശനിയാഴ്ച രാവിലെ ആലപ്പുഴ -...

തമാശ പാളിയോ? ധ്യാൻ ശ്രീനിവാസനെതിരെ തമിഴ് സോഷ്യൽ മീഡിയയിൽ...

നടൻ ധ്യാൻ ശ്രീനിവാസൻ അടുത്തിടെ നടത്തിയ പരാമർശം തമിഴ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. താൻ മുഖ്യമന്ത്രിയായാൽ നവ്യ നായർ സാരിയുടുത്ത് മുന്നിലുണ്ടാകണമെന്നായിരുന്നു വിജയ് - തൃഷ സംഭവത്തെ പരാമർശിച്ചുകൊണ്ട്...

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഒരു DYFI നേതാവ്...

കോഴിക്കോട്: വടകര 'കാഫിർ സ്ക്രീൻ ഷോട്ട്' കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗവുമായ അമലിനെയാണ് എസ്‌ഐടി...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...