കോഴിക്കോട്: വടകര ‘കാഫിർ സ്ക്രീൻ ഷോട്ട്’ കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗവുമായ അമലിനെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്.(Kafir Screenshot Case, DYFI Leader Amal Arrested By SIT)
വിവാദമായ വ്യാജ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിൽ ഇയാൾക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ‘റെഡ് ബറ്റാലിയൻ’ എന്ന ഗ്രൂപ്പിലേക്ക് വ്യാജ കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്തത് അമലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കേസിന്റെ ഭാഗമായി നേരത്തെ ഇയാളെ ചോദ്യം ചെയ്തിരുന്നു. നേരത്തെ കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവായ ജിതിൻ ഭാസ്‌കറിന് ജാമ്യം ലഭിച്ചിരുന്നു.
Story Summary
The Special Investigation Team (SIT) probing the controversial ‘Kafir screenshot’ case has arrested another DYFI leader, Amal, from Kozhikode. Amal, a member of the DYFI Vadakara Block Committee and CPI(M) branch, was arrested after cyber evidence revealed that he had shared the fake communal screenshot in the ‘Red Battalion’ WhatsApp group. T


