HomeEntertainmentതമാശ പാളിയോ? ധ്യാൻ ശ്രീനിവാസനെതിരെ തമിഴ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം...

തമാശ പാളിയോ? ധ്യാൻ ശ്രീനിവാസനെതിരെ തമിഴ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം | Dhyan Sreenivasan Controversy

നടൻ ധ്യാൻ ശ്രീനിവാസൻ അടുത്തിടെ നടത്തിയ പരാമർശം തമിഴ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. താൻ മുഖ്യമന്ത്രിയായാൽ നവ്യ നായർ സാരിയുടുത്ത് മുന്നിലുണ്ടാകണമെന്നായിരുന്നു വിജയ് – തൃഷ സംഭവത്തെ പരാമർശിച്ചുകൊണ്ട് ധ്യാൻ തമാശരൂപേണ പറഞ്ഞത് ( Dhyan Sreenivasan Controversy). ഈ പ്രസ്താവന തമിഴ്‌നാട്ടിൽ എത്തിയതോടെ വിജയ് ആരാധകർ ഉൾപ്പെടെയുള്ളവർ വലിയ വിമർശനവുമായി രംഗത്തെത്തി.

ധ്യാന്റെ വാക്കുകൾ തമിഴ് സംസ്കാരത്തെ അപമാനിക്കുന്നതാണെന്നും, തമിഴ് സിനിമാ താരങ്ങളെ ഇത്തരം തമാശകളിൽ വലിച്ചിഴയ്ക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ചിലർ വളരെ രൂക്ഷമായ ഭാഷയിലാണ് വിമർശനങ്ങൾ രേഖപ്പെടുത്തിയത്. മലയാളികളെ തമിഴ്‌നാട് പ്രോത്സാഹിപ്പിക്കുന്നത് നിർത്തണമെന്നും, ധ്യാൻ തമിഴ്‌നാട്ടിലേക്ക് കാലുകുത്തേണ്ടെന്നും വരെ ചിലർ കമന്റ് ബോക്സിൽ കുറിച്ചു.

തമിഴ്‌നാട്ടിൽ നിന്നുള്ള കടുത്ത വിമർശനങ്ങൾ വന്നതോടെ, നടൻ അജു വർഗീസ് മുൻപ് തമാശയായി പറഞ്ഞ കാര്യങ്ങൾ ഓർമ്മിപ്പിക്കുകയാണ് മലയാളികൾ. ധ്യാൻ ഇനി തമിഴ്നാട്ടിൽ കാലുകുത്താൻ പറ്റില്ലെന്നും, അജു വർഗീസിന്റെ വാക്കുകൾ സത്യമായെന്നും ആരാധകർ കമന്റ് ചെയ്യുന്നു. ധ്യാന്റെ ശൈലി മനസ്സിലാക്കാതെയാണ് ഇത്രയധികം പ്രകോപനപരമായ പ്രതികരണങ്ങൾ ഉണ്ടാകുന്നതെന്നും, ഇത് വെറുമൊരു ഡെഡ്‌പാൻ ഹ്യൂമർ മാത്രമാണെന്നും പിന്തുണച്ച് മറുഭാഗത്ത് ആരാധകരും എത്തുന്നുണ്ട്. എന്തായാലും ധ്യാന്റെ ഈ തമാശ ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയാകുകയും തമിഴ്നാട്ടിൽ വലിയ ചർച്ചയാകുകയും ചെയ്തിരിക്കുകയാണ്.

Summary: Actor Dhyan Sreenivasan has sparked significant controversy in Tamil Nadu after making a lighthearted remark about actress Navya Nair appearing before him if he ever became Chief Minister, referencing the viral Vijay-Trisha incident. While the comment was intended as humor, it has drawn severe backlash and trolling from Vijay fans and social media users in Tamil Nadu, with many Malayalam fans humorously recalling actor Aju Varghese’s earlier warnings about Dhyan’s antics landing him in trouble.

WhatsApp Channel Banner

Latest updates

‘വഖഫ് ബോർഡ് വിധിയിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല, നിലപാട്...

കോഴിക്കോട്: വഖഫ് ബോർഡ് അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി വിധിയിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദീൻ. ബോർഡിനെതിരെയുള്ള നാല് പരാതികളും തള്ളിക്കളയണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. ഈ വസ്തുത എല്ലാവർക്കും അറിയാമെന്നിരിക്കെ,...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

അപൂർവ കണ്ടെത്തൽ; കോംഗോയിലെ വനത്തിൽ പുതിയ കുരങ്ങ് വർഗത്തെ...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വനമേഖലയിൽ പുതിയൊരു കുരങ്ങ് വർഗത്തെ കണ്ടെത്തി. 'കൊളോബസ് കോംഗോയെൻസിസ്' (Colobus congoensis) എന്ന് ശാസ്ത്രീയമായി പേരിട്ടിരിക്കുന്ന ഈ കുരങ്ങുകൾക്ക് ചുണ്ടിന് ചുറ്റുമുള്ള ഓറഞ്ച് നിറത്തിലുള്ള പാടുകളാണ് പ്രധാന...

‘കൊടിയും ബാനറും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ...

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ ബാനറുകളും കൊടികളും സ്ഥാപിച്ചുകൊണ്ടുള്ള സൗജന്യ ഭക്ഷണ വിതരണത്തിന് നിയന്ത്രണം വരുന്നു. പകരം ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം വഴി സൗജന്യമായി ഭക്ഷണം നൽകുമെന്ന് ആരോഗ്യമന്ത്രി കെ....

മൺസൂൺ ബമ്പർ ഭാഗ്യശാലി കണ്ണൂരിൽ: ഒന്നാം സമ്മാനമായ 10...

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 10 കോടി രൂപ കണ്ണൂരിൽ വിറ്റഴിച്ച MC 576896 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്....

DON'T MISS

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

അപൂർവ കണ്ടെത്തൽ; കോംഗോയിലെ വനത്തിൽ പുതിയ കുരങ്ങ് വർഗത്തെ...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വനമേഖലയിൽ പുതിയൊരു കുരങ്ങ് വർഗത്തെ കണ്ടെത്തി. 'കൊളോബസ് കോംഗോയെൻസിസ്' (Colobus congoensis) എന്ന് ശാസ്ത്രീയമായി പേരിട്ടിരിക്കുന്ന ഈ കുരങ്ങുകൾക്ക് ചുണ്ടിന് ചുറ്റുമുള്ള ഓറഞ്ച് നിറത്തിലുള്ള പാടുകളാണ് പ്രധാന...

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...