Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKeralaഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം: കുട്ടികളുൾപ്പെടെ 3 പേർക്ക് പരിക്ക് |...

ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം: കുട്ടികളുൾപ്പെടെ 3 പേർക്ക് പരിക്ക് | Otter attack

🎙️ Latest Podcast

കോഴിക്കോട്: മുക്കം നഗരസഭയിലെ ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർക്ക് നീർനായയുടെ കടിയേറ്റു. പെരുമ്പടപ്പ് കരിമ്പ് ഉന്നതി സ്വദേശി ഖദീജ, കഞ്ഞിരമുഴി സ്വദേശി ആദിദേവ് (15), കാരശ്ശേരി സ്വദേശി ഫിദൽ അഹമ്മദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. പുഴയിലെ തുമ്പോണ കടവിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം.(Otter attack in river in Kozhikode, 3 people including children injured)

മൂന്ന് പേർക്കും കാലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആദ്യം മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കനത്ത വേനലിൽ ജലസ്രോതസ്സുകൾ വറ്റിയതോടെ പ്രദേശവാസികൾ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഏക ആശ്രയമായി കാണുന്നത് ഇരുവഴിഞ്ഞി പുഴയെയാണ്. എന്നാൽ പുഴയിൽ നീർനായയുടെ സാന്നിധ്യം വർധിച്ചത് ജനങ്ങളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.