HomeKeralaപ്രതിസന്ധികളെ തരണം ചെയ്ത് മന്ത്രിക്കസേരയിൽ: കടുത്ത ജീവിത സാഹചര്യങ്ങളോട് സധൈര്യം പൊരുതിയ...

പ്രതിസന്ധികളെ തരണം ചെയ്ത് മന്ത്രിക്കസേരയിൽ: കടുത്ത ജീവിത സാഹചര്യങ്ങളോട് സധൈര്യം പൊരുതിയ ‘മന്ത്രി’ OJ ജനീഷ് | OJ Janeesh minister

തൃശ്ശൂർ: കടുത്ത ജീവിതസാഹചര്യങ്ങളോടും രാഷ്ട്രീയ പ്രതിസന്ധികളോടും ഒരേസമയം പോരാടി വിജയം വരിച്ച നേതാവിനുള്ള അംഗീകാരമാണ് ഒ.ജെ. ജനീഷിന്റെ മന്ത്രിസ്ഥാനം. മാളയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന ജനീഷ്, പുതിയ യുഡിഎഫ് മന്ത്രിസഭയിൽ തൃശ്ശൂരിൽ നിന്നുള്ള മന്ത്രിയാണ്.(OJ Janeesh minister, From Security Guard To Kerala Minister The Inspiring Journey Of OJ Janeesh)

യൂത്ത് കോൺഗ്രസിന്റെ വയനാട് പുനരധിവാസ വീടുനിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതിപക്ഷം ജനീഷിന് നേരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ രാഷ്ട്രീയ കൊടുങ്കാറ്റുകളൊന്നും അദ്ദേഹത്തിന്റെ ജനപ്രീതിയെ ബാധിച്ചില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരുന്ന കൊടുങ്ങല്ലൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ വി.ആർ. സുനിൽകുമാറിനെ അട്ടിമറിച്ച് മിന്നുന്ന വിജയം നേടിയ ജനീഷിനെ തേടി ഇപ്പോൾ അപ്രതീക്ഷിതമായി മന്ത്രിസ്ഥാനവുമെത്തിയിരിക്കുകയാണ്.

കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ, പുത്തൻവേലിക്കര വി.സി.എസ്.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു ജനീഷിന്റെ സ്കൂൾ വിദ്യാഭ്യാസം. പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും, തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിബിഎ എൽ.എൽ.ബി ബിരുദവും നേടി. ചെറുപ്പത്തിൽത്തന്നെ പിതാവ് നഷ്ടപ്പെട്ട ജനീഷ്, സെക്യൂരിറ്റി ജോലി ചെയ്താണ് കുടുംബം പുലർത്തിയത്. ഒപ്പം അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയി ലഭിക്കുന്ന വരുമാനവും ഈ കുടുംബത്തിന് തണലായി. ജനരഞ്ജൻ-പുഷ്പ ദമ്പതികളുടെ മൂത്ത മകനായ ജനീഷിന്റെ ഭാര്യ അഭിഭാഷകയായ ശ്രീലക്ഷ്മിയാണ്. ധനേഷ് ഏക സഹോദരനാണ്.

Story Summary

O.J. Janeesh, who rose from a humble background in Mala, has been appointed as a minister in the new UDF cabinet, becoming the sole representative from Thrissur district. Despite facing political challenges and allegations during his tenure as Youth Congress State President, Janeesh secured a stunning victory in the LDF stronghold of Kodungallur by defeating sitting MLA V.R. Sunil Kumar. His journey from working as a security guard to support his family after his father’s early demise to becoming a state minister is a testament to his resilience.

WhatsApp Channel Banner

Latest updates

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

കുവൈറ്റിലെ വൈദ്യുത-ജല പ്ലാന്റുകൾക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം:...

കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കനക്കുന്നു. കുവൈറ്റിലെ വൈദ്യുത-ജല ഉത്പാദന പ്ലാന്റുകൾക്ക് നേരെ ഇറാൻ ശനിയാഴ്ച വീണ്ടും ആക്രമണം നടത്തി. ഇതേത്തുടർന്ന് പ്ലാന്റിലെ പ്രധാന ഉത്പാദന യൂണിറ്റുകളുടെ...

വിഷവാതക പ്രയോഗത്തിലും ബോംബ് നിർമ്മാണത്തിലും പരിശീലനം നേടി: ഗുജറാത്തിൽ...

അഹമ്മദാബാദ്: ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത ജെയ്ഷെ മുഹമ്മദ് ഭീകരർ അതീവ മാരകമായ ആയുധപരിശീലനങ്ങളും ബോംബ് പരീക്ഷണങ്ങളും നടത്തിയിരുന്നതായി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിയിലായ ഭീകരരിൽ രണ്ടുപേർ ജമ്മു കശ്മീരിലെത്തി എകെ...

‘വഖഫ് ബോർഡ് വിധിയിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല, നിലപാട്...

കോഴിക്കോട്: വഖഫ് ബോർഡ് അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി വിധിയിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദീൻ. ബോർഡിനെതിരെയുള്ള നാല് പരാതികളും തള്ളിക്കളയണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. ഈ വസ്തുത എല്ലാവർക്കും അറിയാമെന്നിരിക്കെ,...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

DON'T MISS

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

അപൂർവ കണ്ടെത്തൽ; കോംഗോയിലെ വനത്തിൽ പുതിയ കുരങ്ങ് വർഗത്തെ...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വനമേഖലയിൽ പുതിയൊരു കുരങ്ങ് വർഗത്തെ കണ്ടെത്തി. 'കൊളോബസ് കോംഗോയെൻസിസ്' (Colobus congoensis) എന്ന് ശാസ്ത്രീയമായി പേരിട്ടിരിക്കുന്ന ഈ കുരങ്ങുകൾക്ക് ചുണ്ടിന് ചുറ്റുമുള്ള ഓറഞ്ച് നിറത്തിലുള്ള പാടുകളാണ് പ്രധാന...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...