HomeKerala'മോശം ആംഗ്യം കാണിച്ചിട്ടില്ല': ശോഭ സുരേന്ദ്രൻ്റെ ആരോപണം തള്ളി കോൺഗ്രസ് പ്രവർത്തകർ...

‘മോശം ആംഗ്യം കാണിച്ചിട്ടില്ല’: ശോഭ സുരേന്ദ്രൻ്റെ ആരോപണം തള്ളി കോൺഗ്രസ് പ്രവർത്തകർ | Sobha Surendran

പാലക്കാട്: കണ്ണാടിയിൽ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ ശോഭാ സുരേന്ദ്രനെതിരെ കോൺഗ്രസ്. തങ്ങൾ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം പച്ചക്കള്ളമാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.(No bad gesture, Congress workers reject Sobha Surendran’s allegations)

പണം നൽകുന്നത് കണ്ടപ്പോൾ അത് വീഡിയോയിൽ പകർത്തുക മാത്രമാണ് ചെയ്തത്. കയ്യോടെ പിടിക്കപ്പെട്ടപ്പോഴുള്ള ജാള്യത മറയ്ക്കാനാണ് അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം സ്ഥാനാർത്ഥി ഉന്നയിക്കുന്നത്. പണം നൽകിയ യുവതി പാലക്കാട് സ്വദേശിയല്ലെന്നും പുറത്തുനിന്നുള്ളവരാണെന്നും ഇവർ കൂട്ടിച്ചേർത്തു.

നേരത്തെ, താൻ ഒരു ക്യാൻസർ രോഗിയെ കാണാൻ എത്തിയതാണെന്നും തന്നെ പിന്തുടർന്ന കോൺഗ്രസ് പ്രവർത്തകർ മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്യുകയുമായിരുന്നു എന്നാണ് ശോഭ പ്രതികരിച്ചിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്തുണ്ട്.

വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ. രാഷ്ട്രീയവും വികസനവും പറഞ്ഞാണ് താൻ വോട്ട് ചോദിക്കുന്നതെന്നും ഇത്തരം ‘ഉണ്ടയില്ലാ വെടികൾ’ കൊണ്ട് തന്നെ തളർത്താനാവില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. താൻ എത്തിയത് ഒരു ക്യാൻസർ രോഗിയെ കാണാനാണെന്ന് ശോഭ വ്യക്തമാക്കി. ആ മാനുഷിക പരിഗണനയെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണ് കോൺഗ്രസ് ചെയ്തത്. തന്റെ കാറിനെ കോൺഗ്രസ് പ്രവർത്തകർ ബോധപൂർവ്വം പിന്തുടരുകയായിരുന്നു. കാറിലുണ്ടായിരുന്നവർ സഭ്യമല്ലാത്ത രീതിയിൽ തന്നോട് ആംഗ്യം കാണിച്ചു. കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇത് തിരക്കഥ തയ്യാറാക്കി വേട്ടയാടാനുള്ള ശ്രമമാണ് എന്നും ഇവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും ശോഭ അറിയിച്ചു. ഈ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപിക്കെതിരെയുള്ള ആരോപണങ്ങൾ കടുക്കുന്നു. വോട്ടർമാർക്ക് പണം നൽകിയെന്ന പരാതിക്ക് പിന്നാലെ, സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു.

വോട്ടർമാരെ സ്വാധീനിക്കാനായി സാരിയും പണവും വിതരണം ചെയ്യുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും നേതാക്കൾ അവകാശപ്പെട്ടു. ഒരു സ്ഥാനാർത്ഥി ഇത്രയും മോശമായി പെരുമാറുന്നത് ആദ്യമായാണ് കാണുന്നതെന്നും അവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ട്. നേരത്തെ വയോധികയ്ക്ക് ബിജെപി പ്രവർത്തകർ പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ സംഭവത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്.

ബിജെപി പ്രവർത്തകർ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡും സ്‌പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. ശോഭാ സുരേന്ദ്രനൊപ്പമെത്തിയ പ്രവർത്തക വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടൽ. വയോധികയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്. പുറത്തുനിന്നാരും തനിക്ക് പണം നൽകിയിട്ടില്ലെന്നും ദൃശ്യങ്ങളിൽ കണ്ടത് സ്വന്തം കൈവശമുണ്ടായിരുന്ന പണമാണെന്നുമാണ് വയോധിക ഉദ്യോഗസ്ഥരോട് പറഞ്ഞത്. കുടുംബവും ഈ മൊഴി ശരിവെച്ചു. തങ്ങളോട് പണം വാങ്ങിയിട്ടില്ലെന്നാണ് അവർ മൊഴി നൽകിയതെന്ന് ഫ്ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും അവർ കൂട്ടിച്ചേർത്തു. പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് ഫ്ലയിങ് സ്‌ക്വാഡും സ്‌പെഷ്യൽ ബ്രാഞ്ചും ജില്ലാ കളക്ടർക്ക് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തുടർ നടപടികൾ.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...