Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് സർക്കാർ സർവ്വീസിൽ പുതിയ തസ്തികകൾ അനുവദിച്ചു: തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം...

സംസ്ഥാനത്ത് സർക്കാർ സർവ്വീസിൽ പുതിയ തസ്തികകൾ അനുവദിച്ചു: തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം | Cabinet meeting

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നിയമനങ്ങളാണ് നടപ്പിലാക്കുന്നത്.(New posts have been sanctioned in government services in Kerala, Cabinet meeting takes decision)

ഇടുക്കി ഉടുമ്പഞ്ചോലയിൽ ആരംഭിക്കുന്ന സർക്കാർ ആയുർവേദ കോളേജിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ആകെ 25 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 21 എണ്ണം റെഗുലർ തസ്തികകളും 4 എണ്ണം കോൺട്രാക്ട് അടിസ്ഥാനത്തിലുമുള്ളവയുമാണ്.

ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ പരിശോധനകളും ഗുണനിലവാര ഉറപ്പുവരുത്തലും ശക്തമാക്കുന്നതിന്റെ ഭാഗമായി 12 പുതിയ തസ്തികകൾ അനുവദിച്ചു. 10 ഡ്രഗ്സ് ഇൻസ്‌പെക്ടർമാർ, 2 റീജിയണൽ/സീനിയർ ഡ്രഗ്സ് ഇൻസ്‌പെക്ടർമാർ എന്നിങ്ങനെയാണിത്.

രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളിലെ തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യാൻ തീരുമാനമായി. കണ്ണൂർ തായിനേരി എസ്.എ.ബി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്.ടി (ജൂനിയർ) അറബിക് തസ്തിക എച്ച്.എസ്.എസ്.ടിയായി ഉയർത്തി. കോട്ടയം അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്.ടി (ജൂനിയർ) ഇംഗ്ലീഷ് തസ്തിക എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് ആയി അപ്‌ഗ്രേഡ് ചെയ്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.