HomeKeralaവടകരയിൽ മുസ്ലീം ലീഗ്-CPM സംഘർഷം; 3 ലീഗ് പ്രവർത്തകർക്കും ഒരു CPM...

വടകരയിൽ മുസ്ലീം ലീഗ്-CPM സംഘർഷം; 3 ലീഗ് പ്രവർത്തകർക്കും ഒരു CPM പ്രവർത്തകനും പരിക്ക് | CPM

കോഴിക്കോട്: വടകര തിരുവള്ളൂരിൽ മുസ്ലിം ലീഗ് – സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.(Muslim League-CPM clash in Vadakara; 3 League workers and one CPM worker injured)

രാഷ്ട്രീയ തർക്കങ്ങളുടെ തുടർച്ചയായാണ് ഇന്നലെ രാത്രിയും ആക്രമണങ്ങൾ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഘർഷത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Clickable Info Box