HomeKeralaമുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു; മുൻവർഷത്തെ അപേക്ഷിച്ച് ജലത്തിന്റെ അളവിൽ വൻ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു; മുൻവർഷത്തെ അപേക്ഷിച്ച് ജലത്തിന്റെ അളവിൽ വൻ കുറവ് | Mullaperiyar dam water level

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ആറിന് ലഭ്യമായ വിവരമനുസരിച്ച് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 112.70 അടിയായി ഉയർന്നു (Mullaperiyar dam water level). വെള്ളിയാഴ്ച ഇത് 112.60 അടി ആയിരുന്നു. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ അണക്കെട്ടിലെ ജലത്തിന്റെ അളവിൽ വലിയ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേദിവസം അണക്കെട്ടിൽ 132.75 അടി വെള്ളം ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം 20.05 അടി വെള്ളത്തിന്റെ കുറവുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 452 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയിട്ടുണ്ട്. ഇതിൽ നിന്നും തമിഴ്‌നാട് സെക്കൻഡിൽ 256 ഘനയടി വീതം വെള്ളം തങ്ങളുടെ ആവശ്യങ്ങൾക്കായി കൊണ്ടുപോയി. അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ് ഏരിയകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയാണ് ജലനിരപ്പ് നേരിയ തോതിൽ ഉയരാൻ കാരണമായത്. അണക്കെട്ട് പ്രദേശത്ത് 15.6 മില്ലിമീറ്ററും തേക്കടിയിൽ 6.8 മില്ലിമീറ്ററും കുമളിയിൽ ആറ് മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.

അതേസമയം, മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടുപോകുന്ന വെള്ളം ശേഖരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലും ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്. ശനിയാഴ്ച രാവിലെ വൈഗയിലെ ജലനിരപ്പ് 33.96 അടിയായിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് വൈഗ അണക്കെട്ടിൽ 61.98 അടി വെള്ളം ഉണ്ടായിരുന്ന സ്ഥാനത്താണിത്. നിലവിൽ തമിഴ്‌നാട്ടിലെ കാർഷിക മേഖലകളിലേക്കുള്ള ജലവിതരണത്തെ ഈ കുറവ് ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Story Summary:
The water level in the Mullaperiyar dam rose slightly to 112.70 feet on Saturday, though it remains significantly lower by 20.05 feet compared to the same day last year. Tamil Nadu drew 256 cusecs of water as the dam’s catchment areas received moderate rainfall over the last 24 hours.

WhatsApp Channel Banner

Latest updates

ഇറാനെതിരെയുള്ള ആക്രമണം റദ്ദാക്കിയതായി ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ, ഗൾഫ്...

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് (Donald Trump Iran strikes cancelled). ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള നയതന്ത്ര...

പമ്പയിൽ അതിതീവ്ര മുന്നറിയിപ്പ്: പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യതയെന്ന്...

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ മാറിനിൽക്കുന്നുണ്ടെങ്കിലും പമ്പാ നദിയിൽ അതിതീവ്ര മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിൽ രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര പ്രളയ ദുരിതാശ്വാസ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് (Pathanamthitta flash...

പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേർ ആക്രമണം: ഏഴ് മരണം,...

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള സ്വാത് ജില്ലയിൽ സംഘടിപ്പിച്ച സമാധാന റാലിക്കിടെയുണ്ടായ അതിശക്തമായ ചാവേർ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 18 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു (Pakistan Swat suicide blast)....

എക്സ്പയറി ഡേറ്റ് തീരാത്ത ചോക്ലേറ്റിൽ പുഴു; പരാതിയുമായി യുവാവ്...

കരുമാല്ലൂർ: പറവൂരിന് സമീപം കരുമാല്ലൂരിലെ കടയിൽ നിന്നും വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ചോക്ലേറ്റ് പാക്കറ്റിൽ പുഴുക്കളെ കണ്ടെത്തി (Karumalloor chocolate worm news). കാലവധി കഴിയാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ള 'ഡയറി മിൽക്ക്...

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു; ബാലരാമപുരം സ്വദേശി...

റിയാദ്: സൗദി അറേബ്യയിലെ അബ്‌ഹയ്ക്കും ജിസാനും ഇടയിലുള്ള ദർബിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി മരണപ്പെട്ടു (Saudi Arabia road accident). മലപ്പുറം മൂന്നിയൂർ ചിനക്കൽ സ്വദേശി എരണിക്കൽ അലവി ഹാജിയുടെ മകൻ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....