മിസ്റ്റർ ചാണ്ടി ഉമ്മൻ, നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത്;കെ ടി ജലീൽ

തിരുവനന്തപുരം: സോളാർ ഗൂഢാലോചനയിൽ നിയമസഭയിലെ അടിയന്തരപ്രമേയ ചർച്ചയിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി കെ ടി ജലീൽ. പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത് ജലീൽ വ്യക്തമാക്കി.
'കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിലാണ് പിന്നിലുണ്ടാകുക. ഐഎസ് ആർ ഓ ചാരക്കേസ് ഉണ്ടാക്കിയത് ലീഡർ കെ കരുമകൻ മകനും കെപിസിസി പ്രസിഡന്റുമായിരുന്ന കെ മുരളീധരനായിരുന്നു. കോൺഗ്രസ് പിളർപ്പിലേക്കാണ് അത് ചെന്നെത്തിയത്. ചാരക്കേസ് മുതൽ ഇങ്ങോട്ട് എടുത്താൽ വിവാദങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ഗ്രൂപ്പ് പോരാണെന്ന് കാണാം. ചാരക്കേസിന് ശേഷം കോൺഗ്രസുകാർ ഉണ്ടാക്കിയതാണ് സോളാർ കേസ്. അതിന്റെ ശിൽപ്പികളും പിതാക്കളും കോൺഗ്രസുകാരാണെന്ന് ജലീൽ പറഞ്ഞു.

ഇടത് പക്ഷത്തിന് സോളാർ രക്തത്തിൽ പങ്കില്ല. ഇടതു പക്ഷത്തിന് രാഷ്ട്രീയ ശത്രുക്കളില്ല. രാഷ്ട്രീയ എതിരാളികളേ ഉള്ളു. രാഷ്ട്രീയ ശത്രുക്കൾ ഉമ്മൻചാണ്ടിയുടെ പാളയത്തിലാണുളളത്. സോളാർ കേസ് ഉയർത്തി കൊണ്ട് വന്നത് കോൺഗ്രസാണെന്ന് കെ ടി ജലീൽ സഭയിൽ പറഞ്ഞു.