അട്ടപ്പാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Sep 19, 2023, 21:56 IST

അട്ടപ്പാടിയില്‍ ഭാരതീയ ചികിത്സാ വകുപ്പും പുതൂര്‍ ട്രൈബല്‍ വി.എച്ച്.എസ്.ഇ സ്‌കൂളും സംയുക്തമായി 'നിരാമയാ' എന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ ആരോഗ്യ പരിപാലനം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയും മരുന്നുകളും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍, പി.ടി.എ. പ്രസിഡന്റ് ജയപ്രകാശ്, പ്രിന്‍സിപ്പാള്‍ ബി. ബീന, പാലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സിദ്ധിഖുല്‍ അക്ബര്‍, ഡോ. ശ്രീരാഗ്, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.