HomeKerala'പാരിയത്ത് കാവിലെ പുതുയുഗപ്പിറവി, എവിടെ സത്വവാദികൾ ? എവിടെ ജമാ അത്ത്...

‘പാരിയത്ത് കാവിലെ പുതുയുഗപ്പിറവി, എവിടെ സത്വവാദികൾ ? എവിടെ ജമാ അത്ത് ഇസ്ലാമി ?’: MB രാജേഷ് | MB Rajesh Heavy Criticism

പാലക്കാട്: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ ദളിത് കുടുംബങ്ങൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.ബി. രാജേഷ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സ്ഥാനാരോഹണം ചെയ്തതിന് പിന്നാലെയാണ് ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് വേട്ടക്കിറങ്ങിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘വടശ്ശേരി ദാമോദര മേനോൻ സതീശൻ’ എന്ന മുഖ്യമന്ത്രിയുടെ പേര് മാറ്റ വിവാദത്തെയും യു.ഡി.എഫ് സർക്കാരിന് പിന്തുണ നൽകുന്ന മാധ്യമ-സാംസ്കാരിക കൂട്ടായ്മകളെയും ലക്ഷ്യമിട്ടായിരുന്നു എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള കടുത്ത പ്രതികരണം.(MB Rajesh Heavy Criticism Against CM VD Satheesan Over Malayidamthuruthu Dalit Eviction Issue)

പൊതുജീവിതത്തിൽ 62 വയസ്സുവരെ ഉപയോഗിച്ച് പഴകിയ പേര് പോരാ മുഖ്യമന്ത്രിയാകാൻ എന്ന് ‘നെഹ്‌റുവിയൻ ലെഫ്റ്റിന്’ ഉൾവിളി ഉണ്ടായതിന്റെ മൂന്നാം നാളാണ് ഈ ക്രൂരത നടന്നതെന്ന് രാജേഷ് പരിഹസിച്ചു. ദരിദ്രരായ ദളിത് ജനതയോട് തനിസ്വരൂപം പുറത്തെടുക്കാൻ ഇതാണ് പറ്റിയ സമയമെന്ന് പൊലീസിന് തോന്നിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്തും ഇതേ വിഷയത്തിൽ കോടതി വിധി ഉണ്ടായിരുന്നുവെന്നും എന്നാൽ അന്നൊന്നും പാരിയത്തുകാവിൽ ഇങ്ങനെ പെരുമാറാൻ പൊലീസ് ധൈര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് വളരെ ക്ഷമാപൂർവ്വവും മാനുഷിക പരിഗണനയോടെയുമാണ് എൽ.ഡി.എഫ് സർക്കാർ ആ പ്രശ്നം കൈകാര്യം ചെയ്തത്. എന്നാൽ ഭരണമാറ്റം സൃഷ്ടിച്ച പുതുയുഗപ്പിറവി ഇത്രവേഗം അശരണരായ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളികളിലൂടെ അനുഭവവേദ്യമാകുമെന്ന് ആരും കരുതിയില്ലെന്ന് അദ്ദേഹം കുറിച്ചു.

പത്തുവർഷത്തെ അധികാര വരൾച്ചയ്ക്കുശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീർക്കുകയല്ല യു.ഡി.എഫ് സർക്കാർ ചെയ്യേണ്ടതെന്ന് എം.ബി. രാജേഷ് ആഞ്ഞടിച്ചു. മുൻ സർക്കാർ ഈ പ്രശ്നം കൈകാര്യം ചെയ്തതുപോലെ നീതിയുടെ മാനുഷിക പരിഗണനയുള്ള പാഠം ഉൾക്കൊള്ളാൻ പുതിയ സർക്കാർ തയാറാകണം. ഈ വിഷയത്തിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന സത്വവാദികളും ജമാഅത്തെ ഇസ്‌ലാമിയും പുലർത്തുന്ന മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഞങ്ങളാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയതെന്ന രക്ഷാകർതൃ ഭാവത്തിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ ജമാഅത്ത് തലവൻ ഇതിനോട് പ്രതികരിച്ചോ? പാരിയത്തുകാവിലെ ‘പുതുയുഗപ്പിറവി’യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ? എത്ര മുഖപ്രസംഗങ്ങളുണ്ടായി? എത്ര പ്രൈം ടൈം ചർച്ചകളുണ്ടായി എന്ന് രാജേഷ് ചോദിച്ചു. ‘പൂക്കി’ ക്യാമ്പയിന്റെ കണ്ണിറുക്കൽ മാഹാത്മ്യ വർണ്ണനകൾക്കിടെ ദളിതരുടെ രോദനത്തിന് മാധ്യമങ്ങൾക്ക് എന്ത് വാർത്താമൂല്യമാണുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. മുൻകാലങ്ങളിലെല്ലാം ഇവരെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവർക്കൊപ്പം ഉറച്ചുനിന്ന് ചെറുത്തത് ഇടതുപക്ഷമാണ്. ഇനിയും ആ മനുഷ്യർക്കൊപ്പം തെരുവിലും സമരമുഖത്തും ഇടതുപക്ഷമുണ്ടാകുമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.

Story Summary

CPM leader MB Rajesh strongly condemned the police action against Dalit families in Malayidamthuruthu. He linked the incident to the regime change, mocking CM VD Satheesan’s caste-name controversy and questioning the silence of organizations like Jamaat-e-Islami and mainstream media, contrasting it with the human-centric approach of the previous LDF government.

WhatsApp Channel Banner

Latest updates

ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ വിട്ടുവീഴ്ചയില്ല:സോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും പരീക്ഷാ ചോർച്ചയ്ക്കുമെതിരെ 26 ദിവസമായി നടത്തിവന്ന നിരാഹാര സമരം കേന്ദ്ര സർക്കാരിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ സോനം വാങ്ചുക് അവസാനിപ്പിച്ചു. ഡൽഹി മേദാന്ത ആശുപത്രിയിൽ വെച്ച്...

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം വരെ തടവ്: നിയമഭേദഗതി...

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ...

CJP ഐക്യദാർഢ്യ സദസ്സ്: റാപ്പർ വേടൻ്റെ പരിപാടിക്കെതിരെ കേസ്,...

കൊച്ചി: നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊച്ചി പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച സി.ജെ.പി ഐക്യദാർഢ്യ സദസ്സിൽ റാപ്പർ വേടന്റെ മാനേജരടക്കം 99 പേർക്കെതിരെ കേസെടുത്ത് പൊലീസ്. വേടന്റെ...

മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല: ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി...

കൊൽക്കത്ത: ചെറുപ്പം മുതൽ ഒപ്പം വളർത്തിയ മുത്തശ്ശിയുടെ മരണം സൃഷ്ടിച്ച തീരാവേദനയിൽ ദഹന ചൂളയിലേക്ക് ചാടി ജീവനൊടുക്കാൻ പേരക്കുട്ടിയുടെ ശ്രമം. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലുള്ള നബദീപിലെ ശാന്തിപുർ വൈദ്യുത ശ്മശാനത്തിലാണ് നാടകീയ...

കുടുംബ സ്വത്ത് തർക്കം: ഹൈദരാബാദിൽ അമ്മായിയമ്മയെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ...

ഹൈദരാബാദ്: കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അമ്മായിയമ്മയെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച മരുമകളെ സികുന്ദരാബാദിലെ ചിലക്കൽഗുഡ പോലീസ് അറസ്റ്റ് ചെയ്തു. ഇരുകുല ബസ്തിയിൽ താമസിക്കുന്ന ഡി. വിജയലക്ഷ്മി (33) എന്ന യുവതിയാണ് അറസ്റ്റിലായത്....

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....