മാർ പവ്വത്തിലിന്റെ വിയോഗം: മന്ത്രി ആന്റണി രാജു അനുശോചിച്ചു
Sat, 18 Mar 2023

തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ നിര്യാണത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായും കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായും ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായും കേരളത്തിലെയും ഇന്ത്യയിലെയും കത്തോലിക്കാ മെത്രാൻ സമിതിയുടെ തലവനായും സമാനതകൾ ഇല്ലാത്ത സേവനമാണ് അദ്ദേഹം കാഴ്ചവച്ചതെന്ന് മന്ത്രി അനുസ്മരിച്ചു. ദൈവശാസ്ത്രത്തിലും സഭാവിജ്ഞാനത്തിലും പണ്ഡിത ശ്രേഷ്ഠനായിരുന്ന അദ്ദേഹത്തിന്റെ അഭാവം കേരള ക്രൈസ്തവർക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.