Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKeralaമണ്ണാർക്കാടിൻ്റെ പ്രിയപ്പെട്ട N ഷംസുദ്ദീൻ ഇനി സംസ്ഥാന മന്ത്രി: അഭിമാന നിമിഷം...

മണ്ണാർക്കാടിൻ്റെ പ്രിയപ്പെട്ട N ഷംസുദ്ദീൻ ഇനി സംസ്ഥാന മന്ത്രി: അഭിമാന നിമിഷം | Mannarkkad MLA

🎙️ Latest Podcast

പാലക്കാട്: മണ്ണാർക്കാട് എം.എൽ.എ അഡ്വ. എൻ. ഷംസുദ്ദീൻ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുമ്പോൾ പാലക്കാടിനൊപ്പം അദ്ദേഹത്തിന്റെ ജന്മനാടായ മലപ്പുറം തിരൂരും ഏറെ അഭിമാനത്തിലാണ്. തുടർച്ചയായ നാലാം തവണയും മണ്ണാർക്കാടിന്റെ ജനപ്രതിനിധിയായി വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുമ്പോഴാണ് ഷംസുദ്ദീനെ തേടി അർഹിച്ച മന്ത്രിസ്ഥാനം എത്തുന്നത്.(Mannarkkad MLA Adv N Shamsudheen To Take Oath As Kerala Cabinet Minister)

കളിമൈതാനങ്ങളിൽ ഫുട്ബോൾ ആരവം ഇരമ്പുമ്പോൾ ഇന്നും ആവേശത്തോടെ പന്തുതട്ടാനിറങ്ങുന്ന ഈ 57-കാരൻ കുട്ടിക്കാലം മുതൽക്കേ പൊതുപ്രവർത്തനം നെഞ്ചിലേറ്റിയ വ്യക്തിയാണ്. തിരൂർ പറവണ്ണ സർക്കാർ സ്‌കൂളിൽ ക്ലാസ് ലീഡറായാണ് ഷംസുദ്ദീൻ തന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, സെനറ്റ് അംഗം എന്നീ നിലകളിൽ മികച്ച സംഘാടകനാണെന്ന് അദ്ദേഹം തെളിയിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായാണ് ഷംസുദ്ദീൻ രംഗത്തേക്ക് ചുവടുവെക്കുന്നത്. 2011-ൽ കന്നി മത്സരത്തിനായി ജന്മനാടായ തിരൂരിൽ നിന്ന് മണ്ണാർക്കാടേക്ക് വണ്ടി കയറുമ്പോൾ തന്റെ വികസന കാഴ്ചപ്പാടുകൾ കൊണ്ടും കാരുണ്യപ്രവർത്തനങ്ങൾ കൊണ്ടും ആക്ഷേപങ്ങളെല്ലാം അദ്ദേഹം കാറ്റിൽപ്പറത്തി. 2016-ലും 2021-ലും മണ്ണാർക്കാട്ടുകാർ അദ്ദേഹത്തെ വലിയ ഭൂരിപക്ഷത്തിൽ വീണ്ടും നിയമസഭയിലെത്തിച്ചു. ഇതോടെ അദ്ദേഹം ജന്മനാട്ടിൽ വിരുന്നുകാരനും മണ്ണാർക്കാട്ടുകാർക്ക് സ്വന്തം ‘ഷംസൂക്ക’യുമായി മാറി.

Story Summary

Mannarkkad MLA Adv N Shamsudheen is set to become a state minister in the new cabinet. Rising from student politics and local football fields in Tirur, the four-time MLA secured a landslide victory of over 25,000 votes to earn his ministerial berth.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.