പ്രണയം നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രതിക്ക്‌ 6 വര്‍ഷം തടവ്‌

news
 പത്തനംതിട്ട: പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക്‌ ആറ്‌ വര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയുടേതാണ് വിധി. 2015ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ബസ്‌ കണ്ടക്‌ടറായിരുന്ന കടമ്പനാട്‌ സ്വദേശി രഞ്ജിത്ത് ബസില്‍ വെച്ചാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയം നടിച്ച് സുഹൃത്തിന്‍റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു സുഹൃത്തിന്‍റെ ഭാര്യ അടൂര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ഉദ്യോഗസ്ഥരെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ അമ്മയുടെ സംരക്ഷണയില്‍ വിടുകയും ചെയ്‌തു.

Share this story