Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaവയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു: ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മക്കളും...

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു: ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മക്കളും ആശുപത്രിയിൽ, ആത്മഹത്യാ ശ്രമം? | Suicide

🎙️ Latest Podcast

വയനാട്: മാനന്തവാടി എരുമത്തെരുവിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ സ്വദേശി സജീർ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയും മൂന്ന് മക്കളും ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.(Man dies in car fire, Wife and children in hospital, suspected Suicide attempt)

മരിക്കുന്നതിന് മുൻപ് സജീർ റെക്കോർഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. തന്റെ ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക ബാധ്യതകളാണെന്ന് വീഡിയോയിൽ സജീർ വ്യക്തമാക്കുന്നു. മാനന്തവാടി സ്വദേശിയാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നും, മറ്റൊരാൾക്കും ഇതിൽ പങ്കുണ്ടെന്നും സജീർ വീഡിയോയിൽ ആരോപിക്കുന്നുണ്ട്.

സജീർ തന്റെ കാർ ഇ.സി. ബാപ്പുവിന്റെ മാനന്തവാടിയിലെ വീട്ടിലേക്ക് മനഃപൂർവ്വം ഇടിച്ചു കയറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് കാറിനുള്ളിൽ തീ പടർന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.