വീട്ടമ്മയെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Sep 18, 2023, 20:06 IST

തിരുവില്വാമല: വീട്ടമ്മയെ പീഡിപ്പിക്കുകയും നഗ്നഫോട്ടോയും വിഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലേശമംഗലം നെല്ലിക്കാമണ്ണിൽ അക്ബർ എന്ന ബിൻസനെയാണ് (46) പഴയന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ പ്രതി വീട്ടമ്മയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

പിന്നീട് നഗ്ന ഫോട്ടോയും വിഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡനം അവർത്തിച്ചതോടെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്.എച്ച്.ഒ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.