Times Kerala

ടൂ​റി​സം പോ​ലീ​സും തു​റ​മു​ഖ ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന; ആ​ല​പ്പു​ഴ​യി​ൽ ബോ​ട്ട് പി​ടി​ച്ചെ​ടു​ത്തു
 

 
മി​ന്ന​ൽ പ​രി​ശോ​ധ​ന; ആ​ല​പ്പു​ഴ​യി​ൽ ബോ​ട്ട് പി​ടി​ച്ചെ​ടു​ത്തു

ആ​ല​പ്പു​ഴ: ടൂ​റി​സം പോ​ലീ​സും തു​റ​മു​ഖ ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ൾ ഒ​ന്നും ഇ​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മോ​ട്ടോ​ർ ബോ​ട്ട് പി​ടി​ച്ചെ​ടു​ത്തു. വേ​മ്പ​നാ​ട് കാ​യ​ലി​ൽ മീ​ന​പ്പ​ള്ളി ബോ​ട്ട് ടെ​ർ​മി​ന​ൽ, വി​ള​ക്കു​മ​രം, ചു​ങ്കം, പ​ള്ളാ​ത്തു​രു​ത്തി, ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 

വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ബോ​ട്ടു​ക​ളി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തിയിട്ടുണ്ട്. 11 ബോ​ട്ടു​ക​ളി​ൽ നി​ന്നും 1.10 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കാ​നും  നോ​ട്ടീ​സ് ന​ൽ​കിയിട്ടുണ്ട്.

 11 ഹൗ​സ് ബോ​ട്ടു​ക​ളും ര​ണ്ട് വീ​തം സ്പീ​ഡ് ബോ​ട്ടു​ക​ളും മോ​ട്ടോ​ർ ബോ​ട്ടു​ക​ളും അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു. 

Related Topics

Share this story