

അസാപ് കേരള നടത്തുന്ന ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് ഇന്ന് ( ഡിസംബര്‍ 31) വരെ അപേക്ഷിക്കാം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. അഞ്ച് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന 25കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിക്കും. അസാപ്പിന്റെ കാസറഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലായിരിക്കും കോഴ്‌സ് നടക്കുക. പ്രവേശന നടപടികള്‍ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വച്ചായിരിക്കും നടക്കുക. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ (ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്) : 9495999667,9895967998 (Apply Now)