

തൂതപ്പുഴയക്ക് കുറുകേയുള്ള തിരുവേഗപ്പുറ പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി പാലം അടച്ചിടും. നാളെ ( ജനുവരി ഒന്ന്) അര്‍ദ്ധരാത്രി മുതല്‍ ഒരുമാസത്തേക്ക് പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കും. കൊപ്പം- പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരി ജങ്ഷനില്‍ നിന്നോ വലിയകുന്ന് ജങ്ഷനില്‍ നിന്നോ പൂക്കാട്ടിരി- ഓണപ്പുട (കുളത്തൂര്‍) - പുലാമന്തോള്‍ വഴിയും വളാഞ്ചേരി, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊപ്പം ജംഗ്ഷനില്‍ നിന്നും പുലാമന്തോള്‍- ഓണപ്പുട(കുളത്തൂര്‍) വഴിയും നടുവട്ടം ജങ്ഷനില്‍ നിന്നും മൂര്‍ക്കനാട് - വെങ്ങാട് വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു. (Thiruvegappura Bridge)