ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയാകുന്നു.? വരൻ ഒരു മലയാള നടൻ; വാർത്ത സത്യമോ?

laksmi gopalaswamy
 മലയാള സിനിമയിൽ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. തന്റെ അന്പത്തിരണ്ടാം വയസ്സിൽ താരം വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. അതേസമയം, ഈ വാർത്ത സത്യമാണോ അല്ലയോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. വരൻ ഒരു മലയാള നടൻ ആണെന്നും വാർത്തകളിൽ പറയുന്നു. മാത്രമല്ല വാർത്ത പുറത്തു വന്നതോടെ നേരത്തെ എന്തുകൊണ്ട് വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ലായെന്നും ഇത്രയും നാൾ എന്തിനാണ് കാത്തു നിന്നതെന്നുമുള്ള ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.ചലച്ചിത്രങ്ങളിൽ മാത്രമല്ല നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലും നൃത്തത്തിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയിട്ടുണ്ട് താരം. ഏതായാലും ആഗ്രഹങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച മലയാളത്തിന്റെ പ്രിയനടിയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

Share this story