കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവാവ് അറസ്റ്റിൽ
Sep 20, 2023, 07:49 IST

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിൽ യുവാവ് പിടിയിൽ.
മുട്ടത്തറ വില്ലേജിൽ ശ്രീവരാഹം വാർഡിൽ മാമ്പഴ മുടുക്ക് സൂര്യകിരണം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സ്വരൂപ് കണ്ണനെയാണ് ഫോർട്ട് പോലീസ് അറസ്റ്റു ചെയ്തത്.
ശ്രീവരാഹം സ്വദേശിയെയാണ് ജോലി വാഗ്ദാനം നൽകി സ്വരൂപ് തട്ടിപ്പിനിരയാക്കിയത്. ജോലി വാഗ്ദാനം നൽകി പലപ്പോഴായി പണം കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു.
