പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ സ്ത്രീ മരിച്ചു. യാത്രക്കാരിയായ സ്ത്രീയാണ് മരണപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.(KSRTC Bus Accident In Pothundy Palakkad Woman Dead Several Injured)
ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നെല്ലിയാമ്പതിയിൽ നിന്നും നെന്മാറയിലേക്ക് വരികയായിരുന്ന ബസാണ് ഇന്ന് രാവിലെ 9.30-ഓടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചത്.
താഴ്ചയിലേക്ക് മറിഞ്ഞ ബസ് കൂറ്റൻ മരങ്ങൾക്കിടയിൽ കുടുങ്ങി നിലയുറപ്പിച്ചതാണ് വൻ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
Story Summary
A woman was killed and several others were injured after a KSRTC bus plying from Nelliampathi to Nenmara veered off the road and fell into a gorge near Pothundy in Palakkad around 9:30 AM today. The bus got trapped between trees, preventing a further plunge, while fire brigade and police teams rushed to rescue passengers and admit the injured to nearby hospitals.


