Times Kerala

 ഒടുവിൽ റസാഖിന്റെ വീട്ടിലെ വൈദ്യുതബന്ധം പുനഃസ്ഥാപിച്ച് കെ.എസ്.ഇ.ബി

 
 പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും; 10 ശതമാനം വര്‍ധനയ്ക്ക് അനുമതി
 കോഴിക്കോട്: തിരുവമ്പാടിയിലെ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചു. കളക്ടറുടെ നിർദേശത്തെത്തുടർന്ന് തഹസിൽദാർ എത്തി റസാഖുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി കണക്ഷന്‍ നല്‍കുകയായിരുന്നു. ഇന്നലെയാണ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് 30 മണിക്കൂറിന് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.വൈദ്യുതിബിൽ കുടിശ്ശികവരുത്തിയതിനെത്തുടർന്ന് റസാഖിന്റെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചിരുന്നു. ഇതിനു പിന്നാലെ റസാഖിന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്മൽ വൈദ്യുതി ഓഫീസിൽ അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നു. 

Related Topics

Share this story