HomeKeralaഓടുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ദുരൂഹതയെന്ന് കുടുംബം; ഭർത്താവിന്...

ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ദുരൂഹതയെന്ന് കുടുംബം; ഭർത്താവിന് മറ്റൊരു ബന്ധമുണ്ടായിരുന്നതായും ആരോപണം | Kozhikode car fire death Sona

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി ദാരുണമായി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത് (Kozhikode car fire death Sona). ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോന (24) മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇത് ആസൂത്രിത കൊലപാതകമാണെന്നുമാണ് സോനയുടെ കുടുംബം ആരോപിക്കുന്നത്. ഭർതൃവീട്ടിൽ മകൾ ക്രൂരമായ പീഡനങ്ങൾ ഇരയായിരുന്നതായി സോനയുടെ അമ്മ വസന്ത വെളിപ്പെടുത്തി.

കാറിന്റെ ഉൾവശം മാത്രം കത്തിയത് ദുരൂഹതയേറ്റുന്നു
കഴിഞ്ഞ ദിവസമാണ് കാറിനുള്ളിൽ തീപടർന്ന് സോന മരണപ്പെടുന്നത്. അപകടം ഉണ്ടായ ഉടൻ കാർ ഓടിച്ചിരുന്ന ഭർത്താവ് രജിൻലാലിന് വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നു. എന്നാൽ പിൻസീറ്റിലായിരുന്ന സോന വാതിൽ ലോക്കായതിനെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് രജിൻലാൽ പോലീസിന് നൽകിയ മൊഴി.

എന്നാൽ, കാറിന്റെ എൻജിൻ ഭാഗത്തോ ബോണറ്റിലോ യാതൊരുവിധ തീപിടിത്തവും ഉണ്ടായിട്ടില്ലെന്നും, കാറിന്റെ ഉൾവശം (ഇന്റീരിയർ) മാത്രമാണ് പൂർണ്ണമായി കത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം കൊലപാതക സാധ്യത ആരോപിക്കുന്നത്. പിൻസീറ്റും മുൻഭാഗവും കത്തിയപ്പോൾ ബോണറ്റിലേക്ക് തീ പടരാതിരുന്നത് വലിയ ദുരൂഹതയാണെന്ന് ബന്ധുക്കൾ പറയുന്നു.

ഭർതൃവീട്ടിൽ പട്ടിണിയും പീഡനവും; ഭർത്താവിന് പരസ്ത്രീ ബന്ധം
മകൾക്ക് ഭർതൃവീട്ടിൽ കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സോനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പല ദിവസങ്ങളിലും മകൾക്ക് ഭക്ഷണം പോലും നൽകാതെ പട്ടിണിക്കിട്ടിരുന്നു. രജിൻലാലിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ സോന മുൻപ് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നു. വടകര റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്ക് മുന്നിൽ ചാടാൻ ശ്രമിച്ച സോനയെ റെയിൽവേ പോലീസാണ് അന്ന് രക്ഷപ്പെടുത്തി പിന്തിരിപ്പിച്ചത്.

തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവും പാടില്ലെന്ന് രജിൻലാലും വീട്ടുകാരും സോനയ്ക്ക് ക കർശന നിർദ്ദേശം നൽകിയിരുന്നു. ഗർഭിണിയായ ശേഷം സോനയെ പരിചരിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ തങ്ങളുടെ അടുത്തേക്ക് നിർബന്ധിച്ച് പറഞ്ഞുവിടുകയായിരുന്നു എന്നും ബന്ധുക്കൾ വെളിപ്പെടുത്തി.

സംഭവത്തിൽ സോനയുടെ കുടുംബത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ കോഴിക്കോട് സിറ്റി പോലീസ്, കാറിന്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ കൃത്യമായ നിഗമനത്തിൽ എത്താൻ സാധിക്കൂ എന്ന് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Story Summary: The family of Sona, a pregnant woman who died after her moving car caught fire in Kozhikode, has alleged a well-planned murder by her husband, Rajinlal. Sona’s mother and relatives revealed that she faced severe domestic abuse, was starved, and had previously attempted suicide due to Rajinlal’s extramarital affair, highlighting the mystery of why only the car’s interior burned while the bonnet remained intact.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...