HomeKeralaനിപയിൽ വലിയ ആശ്വാസം; ആരോഗ്യപ്രവർത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്, രോഗിയുടെ രണ്ട്...

നിപയിൽ വലിയ ആശ്വാസം; ആരോഗ്യപ്രവർത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്, രോഗിയുടെ രണ്ട് ബന്ധുക്കളെ ഡിസ്ചാർജ് ചെയ്തു | Kozhikode Nipah virus status negative

കോഴിക്കോട്: നിപ ഭീതിയിലായ കോഴിക്കോട് ജില്ലയ്ക്ക് ഇന്ന് വലിയ ആശ്വാസ വാർത്ത (Kozhikode Nipah virus status negative). നിലവിൽ നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ (Contact List) ഉൾപ്പെട്ടിരുന്ന പ്രമുഖ ആരോഗ്യപ്രവർത്തകയുടെ രണ്ടാമത്തെ സ്രവപരിശോധനാ ഫലവും പൂർണ്ണമായി നെഗറ്റീവായി. അതേസമയം, നിപ രോഗബാധിതനായ വ്യക്തി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ഇദ്ദേഹത്തിന് പ്രതിരോധ ശേഷി കൂട്ടുന്നതിനായുള്ള രണ്ടാമത്തെ ഡോസ് ‘മോണോക്ലോണൽ ആന്റിബോഡി’ (Monoclonal Antibody) വിജയകരമായി നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ സംഘം അറിയിച്ചു.

നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ പ്രത്യേകം പ്രവേശിപ്പിച്ചിരുന്ന 7 പേരിൽ രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളായ രണ്ടുപേരെ രോഗലക്ഷണങ്ങൾ പൂർണ്ണമായി മാറിയതിനെത്തുടർന്ന് ഇന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇവരുടെ പ്രാഥമിക പരിശോധനാഫലം നേരത്തെ തന്നെ നെഗറ്റീവ് ആയിരുന്നു. അതിനിടെ, സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് വീട്ടിൽ കർശന ക്വാറന്റൈനിൽ കഴിയുകയായിരുന്ന രോഗിയുടെ അടുത്ത ബന്ധു കൂടിയായ മറ്റൊരാളെ ചില ശാരീരിക ബുദ്ധിമുട്ടുകൾ കണ്ടതിനെ തുടർന്ന് നിരീക്ഷണത്തിനായി ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ആകെ 6 പേരാണ് ഇപ്പോൾ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നത്. സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യപ്രവർത്തകയുടെ സാമ്പിൾ കൂടി ഇന്ന് ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

നിലവിൽ ജില്ലയിൽ പുതിയ നിപ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യുകയോ സമ്പർക്കപ്പട്ടികയിൽ പുതുതായി ആരെയും ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നത് ആരോഗ്യവകുപ്പിന് വലിയ ആശ്വാസം നൽകുന്നുണ്ട്. നിലവിൽ ആകെ 103 പേരാണ് ഔദ്യോഗിക സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 4 പേർ വളരെ ഉയർന്ന റിസ്‌ക് (High Risk) വിഭാഗത്തിൽപെട്ടവരും, 14 പേർ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപെട്ടവരും, ശേഷിക്കുന്ന 85 പേർ കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരുമാണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ 45 പേരും വിവിധ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരാണ്.

ജില്ലയിലെ നിപ നിരീക്ഷണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക കേന്ദ്ര മെഡിക്കൽ സംഘം, രോഗബാധിതൻ ആദ്യമായി ചികിത്സ തേടിയ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ നേരിട്ടെത്തി സന്ദർശനം നടത്തി. ഇവിടുത്തെ സുരക്ഷാ ക്രമീകരണങ്ങളും ജീവനക്കാരുടെ വിവരങ്ങളും സംഘം ശേഖരിച്ചു. കൂടാതെ, രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷനിൽ ഉൾപ്പെടുന്ന 46 വീടുകളിൽ കൂടി ഇന്ന് ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തി പ്രത്യേക ഫീൽഡ് സർവേ നടത്തുകയും പ്രതിരോധ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

Story Summary: In a major relief for Kozhikode, the second test sample of a healthcare worker in the Nipah contact list has turned out negative. Two close relatives of the infected patient, who is currently on ventilator support, were discharged after symptoms subsided. One more relative has been isolated, and a central team visited the Feroke private hospital where the patient initially sought treatment. The total contact list stands at 103.

WhatsApp Channel Banner

Latest updates

ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് കോടതി...

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പരാതിയിൽ കേസെടുക്കാവുന്ന...

പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ; ഇനി മുതൽ...

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ പുനഃസംഘടന നടപ്പാക്കി ആഭ്യന്തര വകുപ്പ് (Kerala Police Association). പൊലീസ് അസോസിയേഷനുകൾ പുനഃക്രമീകരിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പുതിയ തീരുമാനപ്രകാരം ഇനി മുതൽ കേരള...

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ...

കൊച്ചി: ലഹരിമരുന്ന് വ്യാപനത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ (Operation Toofan) നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനയിൽ എംഡിഎംഎ കൈവശംവെച്ചിരുന്ന രണ്ട് പേർ അറസ്റ്റിലായി. തൃക്കാക്കരയിലും കാക്കനാട്ടുമായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ...

കോഴിക്കോട് സഹകരണ ബാങ്ക് ശാഖ മാനേജറെ മരിച്ച നിലയിൽ...

കോഴിക്കോട്: കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സി.പി.എം പ്രാദേശിക നേതാവുമായ ഗനീഷ് കുമാർ പി.കെ.യെ മരിച്ച നിലയിൽ കണ്ടെത്തി (CPM leader found dead Kozhikode). വീടിന് സമീപത്തെ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...