HomeKeralaആയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു, മൂന്ന്...

ആയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു, മൂന്ന് പേർക്ക് പരിക്ക് | Ayoor Road Accident

കോഴഞ്ചേരി: ആയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം (Ayoor Road Accident).തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ ഹാപ്പി ലാൻഡ് സന്ദർശിച്ച് മടങ്ങിപ്പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം 4.30-ഓടെ ആയൂർ പാലത്തിന് സമീപം വെച്ചായിരുന്നു അപകടം.കോഴഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. റോബിൻ നൈനാൻ, പിതാവ് നൈനാൻ വർഗീസ് എന്നിവരാണ് മരിച്ചത്.

കാർ ഓടിച്ചിരുന്ന റോബിൻ നൈനാൻ ഡ്രൈവർ സീറ്റിൽ കുടുങ്ങിപ്പോയിരുന്നു. അഗ്നിരക്ഷാസേന കാർ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. കടയ്ക്കൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചടയമംഗലം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നൈനാൻ വർഗീസിന്റെ ഭാര്യ റോസി നൈനാൻ, റോബിന്റെ മക്കളായ ആദം, അഥീൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ നിലവിൽ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

റോബിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലും നൈനാൻ വർഗീസിന്റേത് കൊട്ടാരക്കര താലൂക്കാശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പ്രദേശത്ത് പെയ്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുയർത്തിയിരുന്നു. ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story Summary: A tragic road accident near Ayur bridge claimed the lives of a father and son from Kozhencherry. Nainan Varghese (70) and his son Robin Nainan (33) died when their car collided with a lorry while returning from a trip to Thiruvananthapuram. Three others, including Robin’s mother and his two children, are in critical condition.

WhatsApp Channel Banner

Latest updates

കിയ സിറോസ് ഇ.വി കേരള വിപണിയിൽ അവതരിപ്പിച്ചു; ഒറ്റ...

കൊച്ചി: കിയയുടെ പുതിയ ഇലക്ട്രിക് എസ്.യു.വിയായ സിറോസ് ഇ.വി (Kia Syros EV) കേരള വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു (Kia Syros EV launch Kerala Kochi). കൊച്ചിയിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ...

ലോക മുലയൂട്ടൽ വാരം: ആസ്റ്റർ മെഡ്‌സിറ്റിയിൽ ആചരണത്തിന് തുടക്കം;...

കൊച്ചി: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് (ഓഗസ്റ്റ് 1–7) ആസ്റ്റർ മെഡ്‌സിറ്റിയിലെ 'സെന്റർ ഓഫ് എക്സലൻസ് ഇൻ പീഡിയാട്രിക്‌സ് ആൻഡ് നിയോനാറ്റോളജി'യുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ വാരാഘോഷത്തിന് തുടക്കമായി (World Breastfeeding Week Aster...

ട്രേഡ് റെമിറ്റൻസ് സേവനങ്ങൾ നൽകാൻ ഇൻഡെൽ റെമിറ്റിന് ആർ.ബി.ഐ...

കൊച്ചി: രാജ്യത്തെ മുൻനിര നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ (NBFC) ഇൻഡെൽ മണിയുടെ വിദേശനാണ്യ വിനിമയ വിഭാഗമായ ഇൻഡെൽ റെമിറ്റിന് ട്രേഡ് റെമിറ്റൻസ് സേവനങ്ങൾ നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അനുമതി...

റാന്നിയടക്കം പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ:...

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ പരാതികൾ നേരിട്ട് കേൾക്കുകയും ചെയ്തു.(CM VD...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 4 CPIM പ്രവർത്തകർക്ക്...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധനയ്ക്കായെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സി.പി.ഐ.എം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായെന്നും...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...