HomeKeralaകരിപ്പൂർ എയർപോർട്ട് പരിസരത്ത് മയക്കുമരുന്ന് വേട്ട; 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ രണ്ട്...

കരിപ്പൂർ എയർപോർട്ട് പരിസരത്ത് മയക്കുമരുന്ന് വേട്ട; ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ രണ്ട് പേർ പിടിയിൽ | Kondotty Drug Bust

റിപ്പോർട്ട്: അൻവർ ഷരിഫ്

കൊണ്ടോട്ടി: സംസ്ഥാനവ്യാപകമായി ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ കർശന സുരക്ഷാ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ (Operation Toofan: The Narco Hunt) ദൗത്യത്തിന്റെ ഭാഗമായി കൊണ്ടോട്ടിയിൽ മയക്കുമരുന്ന് സംഘം പിടിയിൽ (Kondotty Drug Bust). കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് നടത്തിയ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവിനിടയിലാണ് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പോലീസ് അറസ്റ്റ് ചെയ്തത്. വാഴക്കാട് നൂഞ്ഞിക്കര സ്വദേശി വലിയ ചോലയിൽ അസറുദ്ദീൻ (26), തിരൂരങ്ങാടി മമ്പുറം സ്വദേശി ചുക്കാൻ മേലോട്ടിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (31) എന്നിവരാണ് കൊണ്ടോട്ടി പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും വലയിലായത്.

പ്രതികളിൽ നിന്ന് വിൽപ്പനയ്ക്കായി കാറിൽ സൂക്ഷിച്ചിരുന്ന 2.5 ഗ്രാമോളം നിരോധിത മാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയും 20.5 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ കൃത്യമായി അളന്ന് തിരിച്ച് വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ഇലക്ട്രിക് ത്രാസ്, മയക്കുമരുന്ന് വിറ്റ വകയിൽ ലഭിച്ച പണം, ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോൺ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, ഇൻസ്പക്ടർ അനുദാസ് കെ, സബ് ഇൻസ്പക്ടർ കൃഷ്ണ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക പരിശോധന സംഘം പ്രതികളെ വലയിലാക്കിയത്. കരിപ്പൂർ വിമാനത്താവള മേഖലയും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Summary: As part of the Kerala Police’s newly launched statewide anti-drug enforcement drive, “Operation Toofan: The Narco Hunt,” the Kondotty police and the District Anti-Narcotics Special Action Force (DANSAF) arrested two members of an active drug-peddling network near Calicut International Airport. The accused, Identified as Azharuddin (26) from Vazhakkad and Muhammad Fazil (31) from Tirurangadi, were caught during a late-night interception based on confidential intelligence received by Malappuram District Police Chief Chaitra Teresa John IPS.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും...

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ (Rahul gandhi arrested delhi)....

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിന് രജിസ്‌ട്രേഷൻ...

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആരംഭിച്ച 'കോർപ്പറേറ്റ് മിത്ര' കോഴ്‌സിലേക്ക്...

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...