HomeKeralaമൂന്ന് ദിവസം അമ്മയുടെ മൃതദേഹത്തിനരികിൽ പൂജ; ദിവസവും തുണി നനച്ച് തുടച്ച്...

മൂന്ന് ദിവസം അമ്മയുടെ മൃതദേഹത്തിനരികിൽ പൂജ; ദിവസവും തുണി നനച്ച് തുടച്ച് പൗഡറിട്ടു, കൊല്ലത്തെ സംഭവം ഞെട്ടിക്കുന്നു | Kollam Mother Body Kept At Home

കൊല്ലം: കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ വയോധികയായ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കുളത്തൂപ്പുഴ ആർ.പി.എൽ 2F ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ (80) യുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്ന് ദിവസത്തോളം പുറത്തറിയിക്കാതെ വീട്ടിനുള്ളിൽ സൂക്ഷിച്ചത്. (Kollam Mother Body Kept At Home)

മാനസിക വെല്ലുവിളി നേരിടുന്ന കൃഷ്ണസ്വാമിയും അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ബുധനാഴ്ച ചിന്നത്താമ മരിച്ചെങ്കിലും ഇക്കാര്യം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ച് പൂജ നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൃഷ്ണസ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിനുള്ളിലെ സാഹചര്യം കണ്ട അവർ ഉടൻ ബന്ധുക്കളെയും കുളത്തൂപ്പുഴ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നുവെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, അമ്മയുടെ മൃതദേഹം ദിവസവും നനഞ്ഞ തുണികൊണ്ട് തുടയ്ക്കുകയും പൗഡർ പുരട്ടുകയും ചന്ദനത്തിരികൾ കത്തിച്ച് പൂജ നടത്തുകയും ചെയ്തിരുന്നുവെന്ന് കൃഷ്ണസ്വാമി പൊലീസിനോട് പറഞ്ഞു.
തുടർന്ന് കുളത്തൂപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്.

Summary: A shocking incident has emerged from Kollam, where an 80-year-old woman’s body was kept inside her house for three days by her mentally challenged son, who reportedly performed daily rituals believing she was still with him. Police have registered an unnatural death case and launched an investigation.

WhatsApp Channel Banner

Latest updates

CJPക്ക് പിന്നാലെ കേന്ദ്രത്തിന് തിരിച്ചടിയായി ഇ20 ജനതാ പാർട്ടി:...

ന്യൂഡൽഹി: ജന്തർ മന്തറിലെ കോക്രോച്ച് ജനത പാർട്ടി (CJP) സമര വിജയത്തിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ പ്രതിഷേധ ക്യാമ്പയിനുമായി 'ഇ 20 ജനതാ പാർട്ടി' (E20 Janata Party). എഥനോൾ കലർത്താത്ത...

ആലുവയിൽ പോക്‌സോ കേസ് ഇരയെ കാണാതായി: 16കാരി പ്രതിക്കൊപ്പം...

ആലുവ: എടത്തലയിലെ വനിതാ പഠനകേന്ദ്രത്തിൽ നിന്ന് പോക്‌സോ കേസ് ഇരയായ 16 വയസ്സുകാരിയെ കാണാതായി. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. സ്ഥാപന അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കുടുംബം എടത്തല പോലീസിൽ പരാതി...

‘വിദ്യാർത്ഥികളെ തല്ലിച്ചതച്ചു, പ്രധാനമന്ത്രി മാപ്പ് പറയണം, അമിത് ഷാ...

ന്യൂഡൽഹി: നീറ്റ് സമരത്തിന് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണമെന്നും...

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം, രണ്ടായി...

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Kuttippuram...

പരീക്ഷാ തട്ടിപ്പുകൾക്ക് 10 വർഷം വരെ തടവും 10...

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും പേപ്പർ ചോർച്ചയും തടയുന്നതിനായി വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള 'പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....