ന്യൂഡൽഹി: ജന്തർ മന്തറിലെ കോക്രോച്ച് ജനത പാർട്ടി (CJP) സമര വിജയത്തിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ പ്രതിഷേധ ക്യാമ്പയിനുമായി ‘ഇ 20 ജനതാ പാർട്ടി’ (E20 Janata Party). എഥനോൾ കലർത്താത്ത 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള അവകാശത്തിനായി പോരാടുമെന്ന പ്രഖ്യാപനത്തോടെയാണ് എക്‌സിൽ പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.(E20 Janata Party Social Media Campaign Demands Pure Petrol Option)
വാഹനങ്ങളിൽ ഏത് തരം ഇന്ധനം നിറയ്ക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്ക് നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അതേസമയം, രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്ന ഇ20 പെട്രോൾ പൂർണ്ണമായും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. എഥനോൾ കലർത്താത്ത പഴയ പെട്രോളിലേക്ക് ഇനി ഒരു തിരിച്ചുപോക്കില്ലെന്നാണ് കേന്ദ്രം നൽകുന്ന സൂചന.
ഇ20 ഇന്ധനം ഉപയോഗിക്കുന്നത് എഞ്ചിൻ തകരാറിലാക്കുമെന്നും മൈലേജ് കുറയ്ക്കുമെന്നുമുള്ള പ്രചാരണങ്ങൾ കേന്ദ്രം തള്ളി. പ്രമുഖ കാർ, ഇരുചക്ര വാഹന നിർമ്മാതാക്കൾ സർവീസ് ചെയ്ത വാഹനങ്ങളിൽ എഥനോൾ കാരണം എഞ്ചിൻ തകരാർ സംഭവിച്ചതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.
Story Summary
Following the conclusion of the Cockroach Janta Party protest, a new social media campaign under the name “E20 Janata Party” has emerged, demanding the right to buy 100% pure petrol. However, Union Government clarified in Parliament that E20 petrol is completely safe, eco-friendly, and there will be no rollback to unblended fuel.


