Times Kerala

 ഫാസ്റ്റ് ട്രാക്ക് ക്ലിനിക് അവതരിപ്പിച്ച് കിംസ്ഹെൽത്ത് തിരുവനന്തപുരം

 
 ഫാസ്റ്റ് ട്രാക്ക് ക്ലിനിക് അവതരിപ്പിച്ച് കിംസ്ഹെൽത്ത് തിരുവനന്തപുരം
 

തിരുവനന്തപുരത്ത് ഫാസ്റ്റ് ട്രാക്ക് ക്ലിനിക് അവതരിപ്പിച്ച് കിംസ്ഹെൽത്ത്. അത്യാഹിത വിഭാഗത്തിന്റെ ഈ വിപുലീകൃത സേവനത്തിലൂടെ രാത്രികാലങ്ങളിൽ അടിയന്തര പരിചരണം ആവശ്യമായി വരുന്ന രോഗികൾക്ക് വേഗത്തിൽ വൈദ്യസഹായം വാഗ്ദാനം ചെയ്യുന്നു. വൈകുന്നേരങ്ങളിൽ ഡോക്ടർമാരുടെ കൺസൾട്ടേഷൻ ലഭ്യമാകുന്നതിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി, കാത്തിരിപ്പ് സമയം കുറയ്ക്കാനും ഗുരുതരമല്ലാത്ത അത്യാഹിതങ്ങൾക്ക് സമയബന്ധിതമായി പരിചരണം നൽകാനും ഫാസ്റ്റ് ട്രാക്ക് ക്ലിനിക്ക് ലക്ഷ്യമിടുന്നു.

“വൈകുന്നേരങ്ങളിൽ വരുന്ന വാക്ക്-ഇൻ രോഗികൾക്ക് സാധാരണ രീതിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലാണ് പേകേണ്ടിവരുക. അവിടെ അത്യാഹിത കേസുകൾക്ക് മുൻഗണന നൽകുന്നതിനാൽ പലപ്പോഴും കാത്തിരിക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ട്. രോഗികൾക്ക് എമർജൻസി ഡോക്ടർമാരുടെ സേവനം ഉടനടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ പ്രശ്നം ലഘൂകരിക്കാനാണ് കിംസ്ഹെൽത്ത് ഫാസ്റ്റ് ട്രാക്ക് ക്ലിനിക് അവതരിപ്പിക്കുന്നതിലൂടെ പദ്ധതിയിടുന്നത്. സാധാരണ ഔട്ട്പേഷ്യന്റ് സേവനങ്ങൾ അവസാനിച്ച ശേഷവും വൈകുന്നേരം ഏഴ് മുതൽ അടുത്ത ദിവസം എട്ട് മണി വരെ ഫാസ്റ്റ് ട്രാക്ക് ക്ലിനിക് പ്രവർത്തിക്കും.” കിംസ്ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. 

24 മണിക്കൂറും സേവനം നൽകുന്നതിലൂടെ, പതിവ് ഒപി സമയങ്ങളിൽ വൈദ്യസഹായം തേടാൻ ബുദ്ധിമുട്ട് നേരിടുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. പരിചയസമ്പന്നരായ എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരടങ്ങുന്ന ഫാസ്റ്റ് ട്രാക്ക് ക്ലിനിക്ക്, രോഗികൾക്ക് കാലതാമസമില്ലാതെ കൃത്യമായ പരിചരണം നൽകുന്നു. 

Related Topics

Share this story