169 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

Published on

ആലപ്പുഴ : ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ചേർത്തല നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ 169 കിലോ നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ചേർത്തല നഗരസഭ പരിധിയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ്‌, പ്ലാസ്റ്റിക് കവർ തുടങ്ങിയ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്. ചേർത്തല മാർജിൻ ഫ്രീ ഹൈപ്പർ മാർക്കറ്റ്,ഗ്രാമി ഹൈപ്പർ മാർക്കറ്റ്, റ്റി. കെ ബസാർ, ഒണിയൻ സൂപ്പർ മാർക്കറ്റ്, മഞ്ഞൾ ഹൈപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ഇവരിൽ നിന്ന് 35000 രൂപ പിഴ ഈടാക്കാൻ

സ്ക്വാഡ് ശുപാർശ ചെയ്തു.19 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

ജോയിന്റ് ബി. ഡി. ഒ. ബിന്ദു വി നായർ, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ കെ. എസ്. വിനോദ്, പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥൻ യമുനേശൻ ശുചിത്വമിഷൻ പ്രതിനിധി വിഷ്ണു ഭരദ്വാജ്.വി. ഹെൽത്ത് ഇൻസ്പെക്ടർമാരായ ടെൻസി സെബാസ്റ്റ്യൻ,ബി ഷാലിമ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാകുമെന്ന് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com