Palakkad car explosion:പാലക്കാട്ട് കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു

Palakkad car explosion
Published on

പാലക്കാട്: പൊല്‍പ്പുള്ളിയില്‍ നിർത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടി മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മകള്‍ എംലീന മരിയ മാര്‍ട്ടിന്‍ (4) ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എംലീന എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മാരകമായി പൊള്ളലേറ്റ എല്‍സിയും ഇവരുടെ മറ്റൊരു മകന്‍ ആല്‍ഫിന്‍ മാര്‍ട്ടിനും(6) എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്റെ ഭാര്യ എല്‍സി (37), മക്കളായ അലീന (10), ആല്‍ഫിന്‍ (ആറ്), എമിലി (നാല്), എല്‍സിയുടെ അമ്മ ഡെയ്‌സി (65) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. എല്‍സി, ആല്‍ഫിന്‍, എമിലി എന്നിവരെ പിന്നീട് വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മറ്റുരണ്ടുപേരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ക്കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു എന്നാണ് വിവരം. എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസംമുമ്പാണ് കാന്‍സര്‍ ബാധിതനായി മരിച്ചത്. അട്ടപ്പാടി സ്വദേശികളായ എല്‍സിയും കുടുംബവും അഞ്ചുവര്‍ഷം മുന്‍പാണ് പൊല്‍പ്പുള്ളി പൂളക്കാട്ട് താമസമായത്.

Related Stories

No stories found.
Times Kerala
timeskerala.com