HomeKeralaസംസ്ഥാനത്ത് മഴ തുടരും: ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ...

സംസ്ഥാനത്ത് മഴ തുടരും: ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala Weather Update

തിരുവനന്തപുരം: കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് മൂന്ന് വടക്കൻ ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്നാണ് സൂചന.(Kerala Weather Update Orange Alert Issued For Northern Districts From Tomorrow)

നാളെ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ചില ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓറഞ്ച് അലർട്ട് 

ജൂലൈ 06: കണ്ണൂർ, കാസർഗോഡ്

ജൂലൈ 07: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

യെല്ലോ അലർട്ട് 

ജൂലൈ 05 (ഇന്ന്): കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

ജൂലൈ 06: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ജൂലൈ 07: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്

ജൂലൈ 08: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഈ ദിവസങ്ങളിൽ മുകളിൽ പറഞ്ഞ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മോശം കാലാവസ്ഥ തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Story Summary

Rainfall is expected to ease down slightly today in Kerala with a yellow alert in only three districts. However, heavy downpours will return from tomorrow, prompting the IMD to issue orange alerts for several northern districts and fishermen have been advised not to venture into the sea.

Clickable Info Box