തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Kerala Weather Update IMD Issues Yellow Alert For Various Districts Predicting Heavy Rainfall)
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കേരളത്തിൽ കാലവർഷം നാളെയെത്താൻ സാധ്യതയില്ല എന്നാണ് വിവരം.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ:
| തീയതി | ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ള ജില്ലകൾ |
| 25/05/2026 (ഇന്ന്) | പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ |
| 26/05/2026 (നാളെ) | തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം |
| 27/05/2026 (മറ്റന്നാൾ) | തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ |
കനത്ത മഴയ്‌ക്കൊപ്പം ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം. നദികളിലും മറ്റ് ജലാശയങ്ങളിലും ഒഴുക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ അധികൃതർ നൽകുന്ന സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Story Summary
The Central Meteorological Department has issued a yellow alert for several districts in Kerala, predicting isolated heavy rainfall over the next five days. Expected rainfall ranges from 64.5 mm to 115.5 mm in 24 hours, prompting authorities to advise public vigilance.

