Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaസ്വർണ്ണവില കൂപ്പുകുത്തുന്നു: പവന് കുറഞ്ഞത് 6,640 രൂപ | Gold price

സ്വർണ്ണവില കൂപ്പുകുത്തുന്നു: പവന് കുറഞ്ഞത് 6,640 രൂപ | Gold price

🎙️ Latest Podcast

കൊച്ചി: സ്വർണ്ണവിലയിൽ അപ്രതീക്ഷിതമായ തകർച്ച തുടരുന്നു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന്റെ വിലയിൽ 6,640 രൂപയുടെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് ആകെ 20,040 രൂപ കുറഞ്ഞു. ഗ്രാമിന് 14,720 രൂപയായിരുന്ന വില 13,890 രൂപയിലേക്കാണ് താഴ്ന്നത്.(Kerala Gold price lowered, know about today’s rate)

രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 5,000 ഡോളറിന് താഴെയെത്തിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച 5,594.82 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലായിരുന്ന സ്പോട്ട് ഗോൾഡ് വില, നിലവിൽ 4,703 ഡോളറിലേക്ക് കൂപ്പുകുത്തി. ഏകദേശം 3.3 ശതമാനത്തിന്റെ ഇടിവാണ് ആഗോളതലത്തിൽ ഉണ്ടായത്.

ദേശീയ കമ്മോഡിറ്റി വിപണിയായ എം.സി.എക്സിലും സ്വർണ്ണവില കുത്തനെ ഇടിഞ്ഞു. 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് വില 1.18 ശതമാനം താഴ്ന്ന് 1,46,000 രൂപയിലെത്തി. കിലോഗ്രാമിന് 2,67,501 രൂപ എന്ന നിലവാരത്തിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.