HomeKeralaതോൽക്കുന്നവർക്ക് പദവികളില്ല, സ്വയം പ്രഖ്യാപനം വേണ്ട; സ്ഥാനാർത്ഥി മോഹികൾക്ക് കെ.സി. വേണുഗോപാലിന്റെ...

തോൽക്കുന്നവർക്ക് പദവികളില്ല, സ്വയം പ്രഖ്യാപനം വേണ്ട; സ്ഥാനാർത്ഥി മോഹികൾക്ക് കെ.സി. വേണുഗോപാലിന്റെ താക്കീത് | KC Venugopal

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങുന്നവർക്ക് കർശനമായ മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം (KC Venugopal). തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നവരെ പിന്നീട് മറ്റ് പദവികളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര നിരീക്ഷകർ പങ്കെടുത്ത പ്രചാരണ സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജനവിധി എതിരാകുന്നവരെ മറ്റ് ബോർഡ്-കോർപ്പറേഷൻ പദവികളിലേക്കോ പാർട്ടി സ്ഥാനങ്ങളിലേക്കോ പരിഗണിക്കില്ല. ഇത് സ്ഥാനാർത്ഥികൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകാനാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റ് നൽകില്ല. ഇത്തരക്കാർക്കെതിരെ കർശനമായ പാർട്ടി നടപടിയുണ്ടാകും.

അർഹതയുണ്ടായിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അവസരം ലഭിക്കാത്തവർക്ക് ഇത്തവണ മുൻഗണന നൽകും. യുവാക്കൾക്കും പുതിയ മുഖങ്ങൾക്കും സീറ്റ് വിഭജനത്തിൽ പ്രാധാന്യം നൽകാനാണ് പാർട്ടിയുടെ തീരുമാനം. സ്ഥാനാർത്ഥി ആരായാലും പാർട്ടിയെ വിജയിപ്പിക്കാൻ എല്ലാവരും ഒരേ മനസ്സോടെ രംഗത്തിറങ്ങണം. സീറ്റിനായി അമിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനോ ഗ്രൂപ്പ് കളി നടത്തുന്നതിനോ അനുവദിക്കില്ല.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കാനും വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രം രംഗത്തിറക്കാനുമാണ് എഐസിസി ലക്ഷ്യമിടുന്നത്.

WhatsApp Channel Banner

Latest updates

രക്തബന്ധങ്ങൾക്കപ്പുറം മനസ്സുകളെ ചേർത്തുനിർത്തുന്ന സൗഹൃദം; ഇന്ന് ഫ്രണ്ട്ഷിപ്പ് ഡേ...

ജീവിതത്തിലെ സന്തോഷങ്ങളും വിജയങ്ങളും പ്രതിസന്ധികളും ഒരുപോലെ പങ്കുവെച്ച് മുന്നോട്ടുപോകാൻ കരുത്താകുന്ന ബന്ധമാണ് സൗഹൃദം. രക്തബന്ധങ്ങൾക്കപ്പുറം മനസ്സുകളെ ചേർത്തുനിർത്തുന്ന സൗഹൃദത്തിന്റെ മഹത്വം ഓർമിപ്പിച്ച് ഇന്ന് സൗഹൃദ ദിനം (Friendship Day). ഓരോ വർഷവും ഓഗസ്റ്റ്...

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക;...

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴ തുടരും; നാളെ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ, വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala rain alert). ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ്...

പമ്പ കരകവിഞ്ഞു: ശബരിമല നിറപുത്തരി ദർശനം ഒഴിവാക്കാൻ അഭ്യർത്ഥിച്ച്...

പത്തനംതിട്ട: പമ്പാ നദിയിൽ അതിതീവ്ര മഴയെ തുടർന്നുണ്ടായ പ്രളയ പശ്ചാത്തലത്തിൽ (Sabarimala Nira Puthari 2026), നിറപുത്തരി ചടങ്ങുകൾക്കായി നട തുറക്കുന്ന ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ജില്ലാ...

പുളിക്കൽ പഞ്ചായത്തിൽ പെരുമഴയിൽ കനത്ത നാശനഷ്ടം; 18 ഓളം...

റിപ്പോർട്ട് : അൻവർ ഷരീഫ് പുളിക്കൽ: കനത്ത മഴയെത്തുടർന്ന് പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം (Malappuram rain news). അരൂർ, മങ്ങാട്ട് മുറി, പുളിക്കൽ, ആലുങ്ങൽ, പുതിയേടത്ത് പറമ്പ്, വള്ളിക്കാട്, ആന്തിയൂർക്കുന്ന്,...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....