ആലപ്പുഴ: നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ അവസാനിച്ച ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സമരം ഏതെങ്കിലും പ്രത്യേക പ്ലാറ്റ്‌ഫോമിന്റെ വിജയമായിട്ടല്ല, മറിച്ച് രാജ്യത്തെ യുവജനങ്ങളുടെ വലിയ വിജയമായിട്ടാണ് കോൺഗ്രസ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.(KC Venugopal Says Jantar Mantar Protest Success Is A Victory For Youth)
സമരരംഗത്ത് ആദ്യ ഘട്ടത്തിൽ കോൺഗ്രസ് പരസ്യമായി ഇറങ്ങാതിരുന്നത് കൃത്യമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു. കോൺഗ്രസ് നേരിട്ട് മുന്നിൽ നിന്നാൽ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ബി.ജെ.പി പ്രചരിപ്പിക്കുമായിരുന്നു. എന്നാൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിയമസഹായം ഉൾപ്പെടെ എല്ലാ പിന്തുണയും കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും, ആ പിന്തുണയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് നന്നായി അറിയാമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
സി ജെ പി മുന്നേറ്റത്തിൽ ആശങ്കയില്ലെന്ന് പറഞ്ഞ അദ്ദേഹം, സർക്കാരിനെതിരായ എല്ലാ പ്രതിപക്ഷ മുന്നേറ്റങ്ങളെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു. എന്നാൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ ആത്മാർത്ഥത വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ തിങ്കളാഴ്ച ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനമെടുക്കുമെന്നും, വെറും കണ്ണിൽ പൊടിയിടലുകൾ അംഗീകരിക്കില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
Story Summary
Congress leader K.C. Venugopal stated that the party does not claim credit for the successful student protest at Jantar Mantar, viewing it instead as a victory for the country’s youth. He explained that keeping a low public profile was a deliberate strategy to prevent the BJP from claiming the movement was an attempt to topple the government, while confirming that Congress provided behind-the-scenes legal and logistical support.


