കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എ.സി. മൊയ്തീന് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരായില്ല

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി. മൊയ്തീന് തിങ്കളാഴ്ചയും ഇ.ഡി ഓഫീസില്‍ ഹാജരായില്ല. ഇത് രണ്ടാം തവണയാണ് നോട്ടീസ് ലഭിച്ചിട്ടും മൊയ്തീന് ഇഡിക്കു(എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) മുന്നില്‍ എത്താത്തത്. നേരത്തെ, ഓഗസ്റ്റ് 31ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചിരുന്നു. പത്ത് വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കണമെന്നും ഇഡി നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ മൊയ്തീന് അസൗകര്യം അറിയിച്ചിരുന്നു. പിന്നീട് ഈ മാസം 4ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകുകയാണുണ്ടായത് പക്ഷേ, രേഖകള്‍ ശേഖരിക്കാനായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മൊയ്തീന് ഹാജരാകാത്തത്. എന്നാല്‍ പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഹാജരാകേണ്ടതില്ലെന്ന പാര്‍ട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മൊയ്തീന്റെ തുരുമാനമെന്നാണ് സൂചന.
