HomeKeralaകാക്കനാട് 12 വയസ്സുകാരി സൈക്കിൾ മറിഞ്ഞ് മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ...

കാക്കനാട് 12 വയസ്സുകാരി സൈക്കിൾ മറിഞ്ഞ് മരിച്ച സംഭവം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; നഗരസഭയ്ക്ക് കർശന നിർദ്ദേശം | Kakkanad child cyclist death case

കൊച്ചി: എറണാകുളം കാക്കനാട് ഫ്ലാറ്റ് സമുച്ചയത്തിന് സമീപമുള്ള റോഡിൽ നിന്നും സൈക്കിൾ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് പന്ത്രണ്ടുകാരി ദാരുണമായി മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ (Suo Motu) കേസെടുത്തു (Kakkanad child cyclist death case). അപകടത്തിന് കാരണമായ റോഡിലെ സുരക്ഷാ വീഴ്ചയിൽ അടിയന്തര നടപടി സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്ക്ക് കമ്മീഷൻ കർശന നിർദ്ദേശം നൽകി. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ നേരിട്ട് അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അധികൃതർക്കെതിരെ നടപടിയെടുത്തത്.

കാക്കനാട് മാവേലിപുരത്തുള്ള പ്രമുഖ ഫ്ലാറ്റ് സമുച്ചയത്തിന് സമീപത്തെ റോഡിലായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം നടന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ റിഹാന കാദറിനും സഹോദരനും കൂടി ഫ്ലാറ്റിന് മുന്നിലെ റോഡിൽ സൈക്കിൾ ഓടിക്കുകയായിരുന്നു. മുൻപ് മണ്ണിട്ട് റോഡിന്റെ ഉയരം വർദ്ധിപ്പിച്ചതിനെ തുടർന്ന് ഈ ഭാഗത്ത് റോഡിന് അപകടകരമായ ഘടനയായിരുന്നു ഉണ്ടായിരുന്നത്. സൈക്കിൾ ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട റിഹാന സൈക്കിളോടെ ഇരുപതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡരികിൽ പേരിന് മാത്രമുണ്ടായിരുന്ന താൽക്കാലിക സംരക്ഷണ ഭിത്തിക്ക് കുട്ടിയുടെ ഭാരം താങ്ങാൻ കഴിയാതിരുന്നതാണ് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ കവരാൻ ഇടയാക്കിയത്.

അധികൃതരുടെ അനാസ്ഥയെന്ന് പരാതി; മരണത്തിന് പിന്നാലെ നിർമ്മാണം തുടങ്ങി

റോഡിന്റെ ഉയരം മണ്ണിട്ട് വർദ്ധിപ്പിച്ച സമയത്ത് തന്നെ അടിയന്തരമായി ശക്തമായ സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നുവെന്ന് ഫ്ലാറ്റിലെ താമസക്കാർ വ്യക്തമാക്കുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ഇപ്പോൾ ഒരു കുഞ്ഞിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

അതേസമയം, റിഹാനയുടെ ദാരുണ മരണത്തിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ അപകടം നടന്ന റോഡരികിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ സംരക്ഷണ ഭിത്തി കെട്ടുന്ന ജോലികൾ നഗരസഭ ആരംഭിച്ചിട്ടുണ്ട്. തൃക്കാക്കര നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും അടിയന്തരമായി തുക വകയിരുത്തിയാണ് പണി ആരംഭിച്ചത്. സംഭവത്തിൽ നഗരസഭാ എൻജിനീയറിങ് വിഭാഗത്തിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ പോലീസും അന്വേഷണം നടത്തുന്നുണ്ട്.

Story Summary: The Kerala State Commission for Protection of Child Rights has registered a suo motu case into the tragic death of a 12-year-old girl, Rihana Kadarin, who died after her bicycle fell 20 feet down an unprotected road in Kakkanad, Ernakulam. Following a site visit by the Commission’s Chairperson, the Thrikkakara Municipality was directed to take immediate action.

WhatsApp Channel Banner

Latest updates

മദ്യക്കടയിൽ എത്തിയ അപ്രതീക്ഷിത അതിഥി!: രാജസ്ഥാനിൽ പരിഭ്രാന്തി സൃഷ്ടിച്ച്...

ജയ്‌പൂർ: വനത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങി ടൗണിലെ മദ്യഷോപ്പിനുള്ളിൽ കയറിപ്പറ്റിയ പുള്ളിപ്പുലി രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ടോഡാറൈസിംഗിൽ അഞ്ച് മണിക്കൂറോളം പരിഭ്രാന്തി പരത്തി. സംഭവത്തിനിടയിൽ വനംവകുപ്പ് വോളന്റിയർ ഉൾപ്പെടെ മൂന്ന് പേർക്ക്...

‘ജനാധിപത്യ വിധി അംഗീകരിക്കുന്നു, 6 മാസം അഴിമതിയോ സ്വജനപക്ഷപാതമോ...

കോട്ടയം: പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ജനാധിപത്യ വിധിയെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും ഏറെ അഭിമാനത്തോടെയാണ് പദവി ഒഴിയുന്നതെന്നും മുൻ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം. അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ...

വിപ്പ് ലംഘിച്ച് കോൺഗ്രസ് അംഗങ്ങൾ പോലും വോട്ട് ചെയ്തു:...

കോട്ടയം: പാർട്ടി നേതൃത്വത്തിന്റെ വിപ്പ് തള്ളി ഭരണപക്ഷത്തുള്ള കോൺഗ്രസ് അംഗങ്ങൾ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ, പാലാ നഗരസഭയിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കകണ്ടത്തിന് പദവി...

ഫോക്ക്‌ലാൻഡ് ബാനർ വിവാദം: അർജന്റീന താരങ്ങളുടെ UK വിസ...

ലണ്ടൻ: 2026 ഫിഫ ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ ജയത്തിന് പിന്നാലെ, തർക്കപ്രദേശമായ ഫോക്ക്‌ലാന്റ് ദ്വീപുകളെച്ചൊല്ലി അർജന്റീന താരങ്ങൾ നടത്തിയ ആഘോഷം ബ്രിട്ടനിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചു. "ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്" (ഫാക്ക്‌ലാന്റ്...

പൊലീസ് ജീപ്പിന് പിഴയിട്ട സംഭവം: എം.വി.ഐയ്‌ക്കെതിരെ നടപടിയെടുത്തെന്ന് ഗതാഗത...

തൃശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട എം.വി.ഐ പി.വി. ബിജുവിന്റേത് അമിതാവേശമായിരുന്നുവെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കാനാകില്ലെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട്...

DON'T MISS

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...