HomeKeralaആഗോള ചിപ്പ് വിപണിയിലേക്ക് കേരളത്തിന്റെ ചുവടുവെപ്പ്; 'കായ്സെമി' പുതിയ ഓഫീസ് ടെക്നോപാർക്കിൽ...

ആഗോള ചിപ്പ് വിപണിയിലേക്ക് കേരളത്തിന്റെ ചുവടുവെപ്പ്; ‘കായ്സെമി’ പുതിയ ഓഫീസ് ടെക്നോപാർക്കിൽ തുറന്നു | KaiSemi Control Systems Technopark Trivandrum

തിരുവനന്തപുരം: ലോകമെമ്പാടും വൻ ഡിമാൻഡുള്ള സെമികണ്ടക്ടർ ഉപകരണങ്ങൾക്കായുള്ള അഡ്വാൻസ്ഡ് കൺട്രോൾ സിസ്റ്റംസ് സോഫ്റ്റ്‌വെയർ രംഗത്തേക്ക് കേരളത്തെ അടയാളപ്പെടുത്തി ‘കായ്സെമി (KaiSemi Control Systems Technopark Trivandrum) കൺട്രോൾ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്’ ടെക്നോപാർക്കിൽ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ടെക്നോപാർക്ക് ഫേസ് വണ്ണിലെ കല്ലായി ബിൽഡിംഗിൽ സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഓഫീസ് സമുച്ചയം വ്യവസായ-വിവരസാങ്കേതിക, എ.ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മുൻപ് ടെക്നോപാർക്കിലെ എസ്.ടി.പി.ഐ (STPI) ബിൽഡിങ്ങിൽ വെറും ഏഴംഗ സംഘവുമായി പ്രവർത്തനം ആരംഭിച്ച കായ്സെമി, ചുരുങ്ങിയ കാലം കൊണ്ട് മുപ്പതിലധികം വിദഗ്ദ്ധ ജീവനക്കാരുള്ള മികച്ച ഒരു കമ്പനിയായി വളർന്നാണ് പുതിയ വലിയ സൗകര്യങ്ങളിലേക്ക് മാറിയത്. ആഗോള സെമികണ്ടക്ടർ വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ ഈ നിർണ്ണായക ചുവടുവെപ്പ്.

നേരിട്ട് ചിപ്പുകൾ നിർമ്മിക്കുന്നതിന് പകരം, ചിപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അതിസങ്കീർണ്ണമായ ഭീമൻ മെഷീനുകളെ (പ്രത്യേകിച്ച് അയോണിക് ഇംപ്ലാന്റേഴ്സിനെ) കൃത്യമായി നിയന്ത്രിക്കുന്ന ലോകോത്തര സോഫ്റ്റ്‌വെയർ സംവിധാനമാണ് കായ്സെമി വികസിപ്പിക്കുന്നത്. ‘കെസിഎസ്’ (KCS – KaiSemi Control Systems) എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന ഈ സോഫ്റ്റ്‌വെയറാണ് കമ്പനിയുടെ പ്രധാന പ്രൊഡക്റ്റ്. ചിപ്പുകൾ നിർമ്മിക്കുന്ന വൻകിട ഫാക്ടറികളിലെ (Fab) റോബോട്ടിക്സ്, വാൽവ് കൺട്രോളിങ്, ബീം ട്യൂണിങ് തുടങ്ങിയ സങ്കീർണ്ണമായ പ്രക്രിയകളെല്ലാം അതീവ കൃത്യതയോടെ നിയന്ത്രിക്കുന്നത് ഈ ഡിജിറ്റൽ സംവിധാനമാണ്. കേരളത്തിലെ കഴിവുള്ള യുവതലമുറയ്ക്ക് മുതൽക്കൂട്ടായാണ് സെമികണ്ടക്ടർ പോലുള്ള ഏറ്റവും പ്രധാനപ്പെട്ട മുൻനിര മേഖലകളിലേക്ക് കായ്സെമി പോലുള്ള മികച്ച കമ്പനികൾ കടന്നുവരുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിലുള്ള അവസരങ്ങളും അന്താരാഷ്ട്ര സൗകര്യങ്ങളും ഏറ്റവും മികച്ച രീതിയിൽ ഐടി മേഖല ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വലിയ തൊഴിലവസരങ്ങൾക്ക് വഴിതുറക്കുന്നു
ചടങ്ങിൽ ഇ ആൻഡ് ഐ.ടി വകുപ്പ് സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സി.ഇ.ഓ സന്ദീപ് കുമാർ ഐ.എ.എസ്, കിംഗ്‌സ്റ്റോൺ സെമികണ്ടക്ടറിന്റെ സ്ഥാപകനും കായ്സെമി മാനേജിംഗ് ഡയറക്ടറുമായ ജെഫ് സ്കോട്ട് ബോയ്ക്കർ, ഡയറക്ടർമാരായ അനു ജോസഫ്, ഫഹദ് അബ്ദുൾ സലാം, ടോണി ജോസഫ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കേരളത്തിലെ ഐടി ഉദ്യോഗാർഥികളുടെ മികച്ച സാങ്കേതിക നൈപുണ്യവും ടെക്നോപാർക്കിന്റെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുമാണ് തങ്ങളുടെ ആദ്യ ഇന്ത്യൻ ബ്രാഞ്ച് തിരുവനന്തപുരത്ത് തന്നെ ആരംഭിക്കാൻ കാരണമായതെന്ന് കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി.

അന്താരാഷ്ട്ര സെമി മാനദണ്ഡങ്ങൾ (SEMI Standards) കർശനമായി പാലിച്ചുകൊണ്ട് കൺട്രോൾ സിസ്റ്റം ഡിസൈനിങ്, എക്യുപ്മെന്റ് ഇന്റഗ്രേഷൻ, 24×7 മെയിന്റനൻസ് പിന്തുണ തുടങ്ങിയവ നൽകുന്ന കായ്സെമി, നിലവിൽ ആഗോളതരത്തിൽ തങ്ങളുടെ സോഫ്റ്റ്‌വെയർ പ്രോഡക്റ്റുകൾ വൻതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. ഭാവിയിൽ ഇന്ത്യയിൽ തന്നെ നേരിട്ട് മെഷീൻ നിർമ്മാണം ആരംഭിക്കുന്നതോടെ മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, പ്രോസസ്സ് എൻജിനീയർമാർക്കും ഐടി പ്രൊഫഷണലുകൾക്കും ഫിസിക്സിൽ പിഎച്ച്ഡി/ബിരുദാനന്തര ബിരുദമുള്ളവർക്കും വലിയ തൊഴിലവസരങ്ങളാണ് കായ്സെമി വഴി കേരളത്തിൽ തുറക്കപ്പെടാൻ പോകുന്നത്.

Story Summary:
KaiSemi Control Systems Pvt Ltd has expanded its footprint in the semiconductor software sector by opening a state-of-the-art office at the Kallai Building in Technopark Phase 1, Thiruvananthapuram. Inaugurated by Industry and IT Minister P.K. Kunhalikutty, the company has grown from a 7-member team to over 30 employees. KaiSemi specializes in developing ‘KCS’ software used to control complex chip-manufacturing machines like ionic implanters and robotics. Management cited Kerala’s skilled talent pool as the reason for choosing Technopark for their first Indian branch, promising future job opportunities across IT, engineering, and physics streams.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും;...

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...