Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'പിന്നാലെ EDയോ CBIയോ ഇല്ല, പക്കൽ ആരുടേയും കള്ളപ്പണമില്ല, നിക്ഷേപകർക്ക് ആശങ്ക...

‘പിന്നാലെ EDയോ CBIയോ ഇല്ല, പക്കൽ ആരുടേയും കള്ളപ്പണമില്ല, നിക്ഷേപകർക്ക് ആശങ്ക വേണ്ട, പ്രവർത്തനങ്ങളെ ബാധിക്കില്ല’: കോൺഫിഡൻ്റ് ഗ്രൂപ്പ് MD | Confident Group

🎙️ Latest Podcast

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ നിര്യാണത്തിന് പിന്നാലെ കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തത വരുത്തി എം ഡി ടി.എ. ജോസഫ്. റോയിയുടെ മരണം ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും നിക്ഷേപകർ ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ. റോയിയുടെ മരണശേഷം ഇതാദ്യമായാണ് കമ്പനി ഔദ്യോഗികമായി വിശദീകരണവുമായി രംഗത്തെത്തുന്നത്.(Investors need not worry, assures Confident Group MD)

സി.ജെ. റോയി പ്രധാനമായും ബെംഗളൂരുവിലെ കാര്യങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കേരളത്തിലെ എല്ലാ പ്രോജക്ടുകളുടെയും പൂർണ്ണ ചുമതല തനിക്കാണെന്നും ടി.എ. ജോസഫ് അറിയിച്ചു. കമ്പനിക്ക് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല. കോൺഫിഡന്റ് ഗ്രൂപ്പിന്റെ കൈവശം ആരുടെയും കള്ളപ്പണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില യൂട്യൂബ് മാധ്യമങ്ങൾ കമ്പനിക്കെതിരെ അടിസ്ഥാനരഹിതമായ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. മരണശേഷവും സി.ജെ. റോയിയെ ഇത്തരത്തിൽ വേട്ടയാടുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാളെ മുതൽ കൊച്ചിയിലെ ഓഫീസിൽ താൻ ഉണ്ടാകുമെന്നും എംഡി അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന വാർത്താ സമ്മേളനം റദ്ദാക്കിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.