HomeKerala'സതീശൻ്റെ യാത്രയിലെ വാഹനത്തിന് ഡ്രൈവറില്ലേ? തൊഴിലാളി വർഗത്തോട് ചേർന്ന് നിൽക്കാൻ രാഷ്ട്രീയ...

‘സതീശൻ്റെ യാത്രയിലെ വാഹനത്തിന് ഡ്രൈവറില്ലേ? തൊഴിലാളി വർഗത്തോട് ചേർന്ന് നിൽക്കാൻ രാഷ്ട്രീയ താൽപ്പര്യം അനുവദിക്കുന്നില്ല എന്നല്ലേ അർഥം?’: MV ഗോവിന്ദൻ | INTUC

മലപ്പുറം: തൊഴിലാളി പണിമുടക്ക് നടക്കുമ്പോഴും വി.ഡി. സതീശൻ തന്റെ ‘പുതുയുഗയാത്ര’ നിർത്തിവെക്കാത്തതിൽ വിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യാത്രയുമായി മുന്നോട്ട് പോകാനാണ് സതീശൻ തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.(INTUC has no interest in standing with the protest, says MV Govindan)

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഐ.എൻ.ടി.യു.സി. പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. തൊഴിലാളി വർഗത്തോട് ചേർന്നുനിൽക്കാൻ സതീശന്റെ രാഷ്ട്രീയ താല്പര്യം അനുവദിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. സതീശന്റെ യാത്രയിലെ വാഹനത്തിനും ഡ്രൈവർമാരില്ലേ എന്ന് അദ്ദേഹം പരിഹസിച്ചു.

പണിമുടക്ക് ദിവസം കൽപ്പറ്റയിൽ ഐ.എൻ.ടി.യു.സി.ക്കാർ ലോറി ഡ്രൈവറെ തടഞ്ഞത് ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ, വി.ഡി. സതീശന്റെ വാഹനവും ഇതുപോലെ തടയുമോ എന്ന് ചോദിച്ചു. പണിമുടക്കിൽ പങ്കെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു.

Clickable Info Box