വയനാട്ടിൽ പുലി ചത്ത നിലയില്‍
Wed, 15 Mar 2023

മാനന്തവാടി: വയനാട്, തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലത്തിനു സമീപം ചത്തനിലയില്‍ കണ്ടെത്തി. ഇന്നു രാവിലെയാണ് ജഡം പ്രദേശവാസികൾ കണ്ടത്. നാല് വയസ് പ്രായമുള്ള പെൺപുലിയാണ് ചത്തതെന്നാണ് വനംവകുപ്പ് നൽകുന്ന സൂചന. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂര്‍ റേഞ്ചില്‍പ്പെട്ട പ്രദേശമാണ് ഇരുമ്പുപാലം. സുല്‍ത്താന്‍ബത്തേരി കുപ്പാടിയിലെ വെറ്ററിനറി ലാബിൽ നടത്തിയ പരിശോധനയിൽ ആന്തരികമുറിവുകൾ കണ്ടെത്തി. ഉയരത്തിലുള്ള മരത്തിൽ നിന്നും വീണതോ ആനയുടെ അടി ഏറ്റതോ ആണ് പരിക്കിന് കാരണമെന്നാണ് വിലയിരുത്തൽ.